ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ ജനാഭിമുഖ്യയജ്ഞം ജൂലൈ 25-ന് വൈകിട്ട് 8.30-ന് ടെലി കോണ്‍ഫറന്‍സ് മുഖേന നടത്തപ്പെടുന്നു. ഫോമ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ റീജിയനുകളിലും നടന്നുവരുന്ന ജനാഭിമുഖ്യയജ്ഞത്തിന്റെ ഭാഗമായി ആണ് ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, ഡെലവേര്‍ എന്നീ സംസ്ഥാനങ്ങളിലെ അംഗസംഘടനകളുടെ സഹകരണത്തിലാണ് ജനാഭിമുഖ്യയജ്ഞം സംഘടിപ്പിക്കുന്നത്.

പ്രവാസി മലയാളികളുടെ ആവശ്യങ്ങളും, അഭിപ്രായങ്ങളും ആരായുന്നതിനും, ഫോമയുടെ ജനക്ഷേമ പരിപാടികള്‍ എല്ലാ മലയാളികളിലും എത്തിക്കുന്നതിനുമായാണ് നാഷണല്‍ എക്‌സിക്യൂട്ടീവായി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നു ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പ്രവാസികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ എന്നും പ്രവാസികളോടൊപ്പം നിലകൊള്ളുന്ന സംഘടനയാണ് ഫോമ. ഗവണ്‍മെന്റുകളിലും ഗവണ്‍മെന്റിതര സ്ഥാപനങ്ങളിലും മലയാളികളുടെ മുഴങ്ങുന്ന ശബ്ദമായി ഫോമ മാറിക്കഴിഞ്ഞു. ഈ റീജിയനിലുള്ള മുഴുവന്‍ മലയാളികളും ഈ സംരംഭത്തില്‍ സഹകരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ റീജിയനിലുള്ള എല്ലാ മലയാളികളേയും ഈ ടെലികോണ്‍ഫറന്‍സിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

ടെലികോണ്‍ഫറന്‍സ് നമ്പര്‍: # 712 775 7035, Access Code: 910192#

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (റീജണല്‍ വൈസ് പ്രസിഡന്റ്) 267 980 7923, ജോമോന്‍ കളപ്പുരയ്ക്കല്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍) 863 709 4434, ജോജോ കോട്ടൂര്‍ (റീജണല്‍ സെക്രട്ടറി) 610 308 9829, ബോബി തോമസ് (ട്രഷറര്‍) 862 812 0606, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914.

Fommaconferanc_pic2 Fommaconferanc_pic1

LEAVE A REPLY

Please enter your comment!
Please enter your name here