എഡ്മന്റന്‍, കാനഡ: സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ എഡ്മന്റനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഇപ്പോള്‍ ഇടവക ദേവാലയം ഫൊറോനയായി ഉയര്‍ത്തിയതിന്റെ ആഹ്ലാദത്തിലാണ്. 207 ഫെബ്രുവരി 28-നായിരുന്നു എഡ്മന്റണിലെ സീറോ മലബാര്‍ വിശ്വാസികള്‍ പുതിയ ദേവാലയം സ്വന്തമാക്കിയത്. പുതിയ ദേവാലയത്തിലെ ആദ്യ ദിവ്യബലി മാര്‍ച്ച് 5-നായിരുന്നു. കാനഡയിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് എക്‌സാക്കേറ്റ് മാര്‍ ജോസ് കല്ലുവേലില്‍ ആണ് എഡ്മന്റണിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം ഫൊറോനയായി ഉയര്‍ത്തിയ ചരിത്രപ്രധാനമായ തീരുമാനം സമൂഹത്തെ അറിയിച്ചത്.

ഫൊറോനയായി ഉയര്‍ത്തപ്പെട്ടതിനൊപ്പം കാനഡയുടെ വെസ്റ്റേണ്‍ റീജിയന്റെ പാസ്റ്ററല്‍ സെന്ററായും സെന്റ് അല്‍ഫോന്‍സാ ഫൊറോന ദേവാലയം അറിയപ്പെടും. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, മാനിറ്റോബ, സാക്‌സച്വാന്‍ പ്രവിശ്യകളിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ ഏകെപിപ്പിക്കുന്നതിനാണ് വെസ്റ്റേണ്‍ റീജണല്‍ പാസ്റ്ററല്‍ സെന്റര്‍ സ്ഥാപിച്ചത്. 2017 മാര്‍ച്ചിലാണ് വെസ്റ്റേണ്‍ പ്രവിശ്യകളായ ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, മാനിറ്റോബ, സാക്‌സച്വാന്‍ എന്നിവയെ ഭരണ സൗകര്യാര്‍ത്ഥം വേര്‍തിരിച്ചത്. സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോനാ പള്ളിയിലെ വികാരി റവ.ഫാ. ജോണ്‍ കുടിയിരിപ്പിലാണ് വെസ്റ്റേണ്‍ റീജന്റെ വികാരി ജനറാള്‍.

ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ തിരുനാള്‍, ഇടവക തിരുനാളായി ആഘോഷിക്കുന്നത് 2017 ജൂലൈ 30-നാണ്. അതിനോടനുബന്ധിച്ചുള്ള നൊവേന ജൂലൈ 22-ന് ശനിയാഴ്ച ദിവ്യബലിയോടെ ആരംഭിച്ചു. ജൂലൈ 23-നു രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയും, പ്രസുദേന്തി വാഴ്‌വ് ശുശ്രൂഷയും അതിനെ തുടര്‍ന്നു തിരുനാള്‍ കൊടിയേറ്റും നടന്നു.

ജൂലൈ 24-ന് തിങ്കളാഴ്ച മുതല്‍ ജൂലൈ 28 വെള്ളിയാഴ്ച വരെ വൈകുന്നേരം 6.30-നു ദിവ്യബലിയും അതിനെ തുടര്‍ന്നു നൊവേനയും ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 29-ന് രാവിലെ 8.30-നാണ് അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സ്വീകരണം. തുടര്‍ന്ന് 9 മണിക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കുന്ന ദിവ്യബലിയില്‍ കാനഡ എക്‌സാര്‍ക്കേറ്റ് മാര്‍ ജോസ് കല്ലുവേലില്‍, ഷിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സഹകാര്‍മികരായി ദേവാലയ കൂദാശാ കര്‍മ്മവും ദിവ്യബലിയും നിര്‍വഹിക്കും. അതിനുശേഷം കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പൊതുയോഗത്തില്‍ ആത്മീയ, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടാവും.

നൊവേനയുടെ അവസാന ദിനമായ ജൂലൈ 30-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് ദിവ്യബലി. തുടര്‍ന്ന് നൊവേനയും പ്രദക്ഷിണവും ലദീഞ്ഞും നേര്‍ച്ചവിളമ്പും ഉണ്ടാകും.

മിനു വര്‍ക്കി കളപ്പുരയില്‍ അറിയിച്ചതാണിത്.

edmontonsyromalabar_pic

LEAVE A REPLY

Please enter your comment!
Please enter your name here