അമേരിക്കൻ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് നായർക്ക് നാസു കൗണ്ടി കംട്രോളർ ജോർജ് മർഗോസ് സ്വീകരണം നൽകി. അമേരിക്കൻ ക്രിക്കറ്റ് ടീമിൽ ആദ്യമായാണ് ഒരു മലയാളി അംഗമാകുന്നത്. ലോക കായിക ഭൂപടത്തിൽ ക്രിക്കറ്റ് മത്സരങ്ങളിൽ അത്ര ശ്രദ്ധ പതിപ്പിക്കാത്ത രാജ്യമാണ് അമേരിക്ക. പക്ഷെ ഇപ്പോൾ ക്രിക്കറ്റിലും രാജ്യത്തിന്റെ ശ്രദ്ധ പതിയുകയും ആഗോള മത്സരങ്ങൾക്കായി തയ്യാറെടുക്കുകയും ചെയുന്ന സാഹചര്യത്തിൽ മലയാളി ആയ ഒരു ക്രിക്കറ്റ് പ്ലെയർക്കു അമേരിക്കൻ ക്രിക്കറ്റ് ടീമിൽ അംഗത്വം ലഭിച്ചത് മലയാളികൾക്കാകെ സന്തോഷിക്കാൻ ഇടനല്കുന്നതാണെന്ന് നാസു കൗണ്ടി കൺട്രോളർ ഓഫ് കമ്മ്യുണിറ്റി അഫയേഴ്‌സ്  (കൺട്രോളർ ഓഫീസ്) ഡയറക്ടർ ജോസ് ജേക്കബ് പറഞ്ഞു.

image3

പല പദവികളിലും എത്തുന്ന മലയാളികൾക്ക്  ഇത്തരത്തിലുള്ള ഒരു സ്വീകരണം ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും. ഒരു കൗണ്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തു നിന്നും അഭിനന്ദനങ്ങൾ ലഭിക്കുമ്പോൾ മലയാളി എന്ന ചെറു സമൂഹം അംഗീകരിക്കപ്പെടുന്നതായും അതു ഭാവിയിൽ ഗുണം ചെയ്യുമെന്നും ജോസ് ജേക്കബ് പറഞ്ഞു. കൂടാതെ മലയാളി കമ്മ്യുണിറ്റി തലത്തിൽ ഉള്ള എല്ലാ പ്രശനങ്ങളും ഗവണ്മെന്റ് തലത്തിൽ എത്തിക്കുവാനുള്ള നടപടികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. അതിനു മലയാളികൾ നാസു കൗണ്ടി കൺട്രോളർ ഓഫീസ് കമ്മ്യൂണിറ്റി അഫയേഴ്‌സുമായി ബന്ധപ്പെടണം. ഇത്തരത്തിൽ ഒരു അംഗീകാരവും അവസരവും മലയാളി സമൂഹത്തിനു ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതു ഏതെല്ലാം വിധത്തിൽ ഉപയോഗിക്കുവാൻ സാധിക്കുമെന്നു മലയാളി സമൂഹം തീരുമാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് തലങ്ങളിൽ മലയാളി സാന്നിദ്ധ്യം നമ്മുടെ സമുഹത്തിന്റെ കാലങ്ങളായുള്ള ആഗ്രഹമാണ് അതു സഫലമാക്കുവാൻ ഇത്തരം സന്ദർഭങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ പ്രോത്സാഹനത്തിനും അവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിനായി ജൂലൈ രണ്ടിന് മാത്യു വര്ഗീസ് (ബിജു) ചെയർമാനായുള്ള ന്യൂ യോർക്കിൽ ഒരുക്കിയ ഫോമാ ടി 20 ക്രിക്കറ്റ് മത്സരത്തിൽ വച്ചാണ് മലയാളികൾക്ക് അഭിമാനമായി അമേരിക്കൻ യൂത്ത് ക്രിക്കറ്റ് ടീമിൽ കളിക്കുന്ന പ്രശാന്ത് നായർക്ക് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് ചേർന്ന് അവാർഡ് നൽകി ആദരിച്ചിരുന്നു.

കൺട്രോളർ ഓഫീസിൽ നടത്തിയ സ്വീകരണത്തിൽ ഡെപ്യൂട്ടി കൺട്രോളർ ജെയിംസ് ഗാർനെർ, കോൺട്രോളേഴ്‌സ് സീനിയർ അഡ്വൈസർ ദിലീപ് ചൗഹാൻ, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, ദിലീപ് വർഗീസ്, സൂരജ്, ഡോ: മധു പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

image2 image4 image5

LEAVE A REPLY

Please enter your comment!
Please enter your name here