കൊണ്ടോട്ടി: കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചെരിപ്പിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) സംഘമാണ് 19 ലക്ഷം രൂപക്ക് തുല്യമായ വിദേശ കറന്‍സിയും സ്വര്‍ണവും കണ്ടെത്തിയത്. &ിയുെ;കോഴിക്കോട് കാക്കൂര്‍ സ്വദേശി കുഞ്ഞായി കോയയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ധരിച്ച ചെരിപ്പിനകത്ത് കളിമണ്‍ മിശ്രിതത്തിന്റെ രൂപത്തിലാക്കി സ്വര്‍ണം കടത്താനായിരുന്നു ശ്രമം. പിടികൂടിയ മിശ്രിതത്തിന് രണ്ട് കിലോഗ്രാം ഭാരമാണുള്ളത്. ഇതില്‍ 1.2 കിലോയാണ് സ്വര്‍ണം.

വ്യാഴാഴ്ച രാവിലെ എട്ടിന് ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കഴിഞ്ഞ ജൂണ്‍ 22നും കളിമണ്‍ രീതിയിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പിടികൂടിയിരുന്നു.;വിമാനത്തിനകത്ത് കയറ്റിയ ബാഗേജ് തിരിച്ചിറക്കി നടത്തിയ പരിശോധനയിലാണ് കാസര്‍കോട് സ്വദേശി അഹമ്മദ് നിസാറില്‍നിന്ന് വിദേശ കറന്‍സികള്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 9.10ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു. ഒമാന്‍ റിയാല്‍ 1,750, സൗദി റിയാല്‍ 46,000, യു.എ.ഇ ദിര്‍ഹം 50,000 എന്നിവയാണ് ബാഗേജിനകത്ത് പ്രത്യേക അറകളിലാക്കി ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം 40 ലക്ഷം രൂപക്ക് തുല്യമായ വിദേശ കറന്‍സി ഡി.ആര്‍.ഐ പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here