വാഷിംഗ്ടണ്‍ ഡി സി: 2012 ബങ്കാസി യു എസ് കോണ്‍സുലേറ്റിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ യു എസ് അംബാസിഡര്‍ ക്രിസ് സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് അമേരിക്കക്കാര്‍ മരിച്ച സംഭവത്തില്‍ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹില്ലരി ക്ലിന്റിന്റെ പങ്കിനെ കുറിച്ചുള്ള അന്വേഷണം തുടരണമെന്ന് സി സി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി അമിത് മേത്ത ആഗസ്റ്റ് 8 ന് ഉത്തരവിട്ടു.

ഹില്ലരി ക്ലിന്റനും കൊല്ലപ്പെട്ട യു എസ് അംബാസിഡറും തമ്മില്‍ നടത്തിയ ഈ മെയിലുകളെ കുറിച്ചുള്ള ശരിയായ രേഖകള്‍ പരിശോധിക്കുന്നതിന് ഏജന്‍സി പരാജയപ്പെട്ടതായി ജഡ്ജി മേത്ത ചൂണ്ടിക്കാട്ടി.

ഹില്ലരിയുടെ സഹായികളായ ഹുമ അബ്ദിന്‍, മുന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജേക്കബ് ബുള്ളിവാന്‍ എന്നിവരുടെ ഔദ്യോഗിക ഈ മെയില്‍ സന്ദേശങ്ങള്‍ അന്വേഷിച്ചത് തൃപ്തികരമല്ലെന്നും ജഡ്ജി പറഞ്ഞു.

ജഡ്ജി അമിത് മേത്തയുടെ പുതിയ ഉത്തരവ് ബങ്കാസി സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നോ, അതില്‍ ഹില്ലരിയുടെ പങ്ക് എന്തായിരുന്നു എന്നും വ്യക്തമാക്കുമെന്നും കരുതപ്പെടുന്നു. ബങ്കാസി അക്രമണത്തിന്റെ അഞ്ചാം വാര്‍ഷികം സമാപിക്കുമ്പോള്‍ ഉത്തരവ് രാഷ്ട്രീയ വൃത്തങ്ങളില്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here