മനുഷ്യത്വത്തിന്റെ പ്രതീകമായും പുതുതലമുറയ്ക്ക് പ്രചോദനമായും, സഹജീവികളോടുള്ള കരുതലിനും കരുണയ്ക്കും തുണയായി ഈ ചെറുപ്രായത്തില്‍ സ്വന്തം അവയവം ദാനം ചെയ്ത് സമൂഹത്തിന് മാതൃക കാട്ടിക്കൊടുത്തത് വാക്കുകള്‍ക്കും പ്രശംസയ്ക്കും അതീതമാണ്.

രേഖാ നായരുടെ ഈ പുണ്യപ്രവര്‍ത്തി പുതിയ തലമുറ അതിന്റെ പ്രാധാന്യം മനസിലാക്കി മുന്നോട്ടുപോകുമെന്ന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല കരുതുന്നു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്നതും സാമൂഹ്യ സാംസ്കാരിക രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന രേഖാ നായര്‍ക്ക് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ഭാരവാഹികളായ സഖറിയാ കരുവേലി, ഫിലിപ്പ് മഠത്തില്‍, കുഞ്ഞ് മാലിയില്‍, ഡെയ്‌സി സാമുവേല്‍ എന്നിവര്‍ രേഖാ നായരുടെ ഭവനത്തിലെത്തി പൂച്ചെണ്ടുകള്‍ നല്‍കി അനുമോദനങ്ങള്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here