ന്യൂയോര്‍ക്ക്: ഇന്‍ഡ്യയുടെ എഴുപതാമത് സ്വാതന്ത്ര്യ ദിനം ന്യൂയോര്‍ക്കിലെ 64-ാം സ്ട്രീറ്റിലുള്ള ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആഫീസ് ആഘോഷിച്ചു. 15-ന് രാവിലെ 8 മണിക്ക് കോണ്‍സുല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി ഇന്‍ഡ്യന്‍ ദേശീയ പതാക ഉയര്‍ത്തിയും ദേശീയ ഗാനം ആലപിച്ചും സമുചിതമായി ആഘോഷിച്ചു. അതിനു ശേഷം സ്വാതന്ത്ര്യത്തല്േ വൈകിട്ട് ഇന്‍ഡ്യന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് രാഷ്ട്രത്തിനായി നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശം കോണ്‍സുല്‍ ജനറല്‍ സദസ്സില്‍ വായിച്ചു. സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഭാരതീയ വിദ്യാ ഭവന്‍ ദേശഭക്തി ഗാനങ്ങളും പദ്യപാരായണവും അവതരിപ്പിച്ചു. പ്രാദേശിക വിശിഷ്ട വ്യക്തികളും ഇന്‍ഡ്യന്‍ സമൂഹത്തിലെ പ്രമുഖരും മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ 200-ല്‍ അധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഡ്യന്‍ സമൂഹത്തിലെ പ്രമുഖ സംഘടനകളുടെ സ്വാധീനത്താല്‍ ചരിത്ര സ്മാരകങ്ങളായ എംബയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് നയാഗ്ര വെള്ളച്ചാട്ടം എിവ ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങളാല്‍ ദീപാലംകൃതമായി. ഇന്‍ഡ്യന്‍ ജനതക്ക് അഭിമാനിക്കാവു നിമിഷങ്ങള്‍. വിവിധ ഇന്‍ഡ്യന്‍ സംഘടനകളുടെയും ബിസിനസ്സ് സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഈ വര്‍ഷം “ഇന്‍ഡ്യ@70” എ പേരില്‍ കുറെ പരിപാടികളുടെ പരമ്പര സംഘടിപ്പിക്കുവാന്‍ കോണ്‍സുലേറ്റ് പദ്ധതിയിടുുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here