ഇര്‍വിംഗ്(ഡാളസ്): ഇന്ത്യയുടെ എഴുപത്തി ഒന്നാമത് സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ ആഗസ്റ്റ് 15ന് ഇര്‍വിംഗിലുള്ള മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ നടത്തപ്പെടുന്നു.

കുട്ടികള്‍ ആലപിച്ച ദേശഭക്തിഗാനത്തിനു ശേഷം മഹാത്മാഗാന്ധി പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി എം.ജി.എം.എന്‍.ടി. സെക്രട്ടറി റാവു കല്‍വാല സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

സംഘടനാ ചെയര്‍മാന്‍ ഡോ.പ്രസാദ് തോട്ടക്കുറ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ആവേശത്തോടെ ഇന്ത്യന്‍-അമേരിക്കാ പതാകകള്‍ അന്തരീക്ഷത്തില്‍ പാറിപറന്നത് നയനാനന്ദകരമായിരുന്നു.
സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കുന്ന അമേരിക്കയില്‍ ജീവിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതോടൊപ്പം ഭാരതസംസ്‌ക്കാരത്തിന്റെ നല്ല വശങ്ങള്‍ ഉള്‍കൊള്ളുവാന്‍ കഴിയുന്നു എന്നതാണ് ഇവിടെ കൂടിയിരിക്കുന്ന നൂറുകണക്കിന് ആളുകള്‍ നല്‍കുന്ന സൂചനയെന്ന് തോട്ടകൂറ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടിയ രാഷ്ട്ര പിതാവ് മഹാത്മജി, സുഭാഷ് ചന്ദ്രബോസ്, ലാല്‍ ലജ്പത്‌റായി, ചന്ദ്രശേഖര് ആസാദ്, ഭഗത് സിംഗ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്രു എന്നിവര്‍ ഉയര്‍ത്തിപിടിച്ച ജീവിതമൂല്യങ്ങള്‍ അനുകരണീയമാണെന്നും തോട്ടകുറ പറഞ്ഞു. ഇന്ത്യന്‍ നേവി-ആര്‍മി-വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ഗവികുമാര്‍, മേജര്‍ രാജ് ദീപ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും ദേശീയ പതാകയും, മധുര പലഹാരങ്ങളും വിതരണം ചെയ്തു. സാല്‍മണ്‍(ഉപാദ്ധ്യക്ഷന്‍) പങ്കെടുത്ത എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here