അമേരിക്കൻ ഷോ പൂമരത്തിന്റെ വിസ എടുക്കാൻ ചെന്നൈയിൽ പോയ വിശേഷം പങ്കു വയ്ക്കുകയാണ് തമ്പാനൂരിന്റെ പ്രിയപ്പെട്ട സുരേഷ്  !! ആദ്യമായി ആണ് ഒരു വിദേശം പ്രോഗ്രാമിന് പോകുന്നത് …എന്തെന്നില്ലാത്ത പരിഭ്രമം …കാരണം നമ്മളീയി പോളിടെക്‌നിക്കിൽ പഠിച്ചിട്ടില്ലല്ലോ !!! …രാവിലെ ജെറ്റ് ഐർവേസ്‌ നിന്നും ചെന്നൈയിൽ എത്തണം അതാണ് ആദ്യത്തെ ഉദ്യമം !! രാവിലെതന്നെ പദ്മനാഭനെ തൊഴുതു ഒരു ഓട്ടോയിൽ ട്രിവാൻഡറും ഐര്പോര്ട്ടിലേക്കു കുതിച്ചു ….രാവിലത്തെ കിഴക്കേകോട്ടയിലെ തിരക്കു കണ്ടപ്പോൾ ഇയി ഓട്ടോയിൽ തന്നെ ചെന്നൈക്ക് പോയാലോ എന്ന്നായി ചിന്ത !! എന്തായാലും ഒരു വിധത്തിൽ നമ്മുടെ ചാലാ ശശി ( സ്‌ഥിരം ഓട്ടോക്കാരനാണ് , സിനിമയിൽ ആയതിൽ പിന്ന്നെ ഒരു ഗും ഒക്കെ വേണ്ടേ ) എയർപോർട്ടിൽ എത്തിച്ചു ! സ്പോൺസർ എന്നെയും കാത്തു  അവിടെ ഉണ്ട് !! ചെന്നവാക്കിനു എന്നോട് പാസ്പോര്ട്ട് തരാൻ  പറഞ്ഞു ….അപ്പോളാണ് ആ  നഗ്നസത്യം മനസിലാകുന്നത് ഞാൻ പാസ്പോര്ട്ട് എന്നും പറഞ്ഞു എടുത്തുകൊണ്ടു വന്നത് റേഷൻ കാർഡ് ആണ് ! അതിലാണേൽ എന്റെ പേരും ഇല്ല ! അറിയാതെ വിളിച്ചുപോയി പദ്മാനഭ നീ നമ്മുടെ അമേരിക്കൻ സ്വപ്നം ഉജാല ആക്കുമോ എന്ന്!! ഒരു വിധത്തിൽ ജെറ്റ് ഐർവേസ്‌ കാരുടെ കാല് പിടിച്ചു വന്ന ഓട്ടോയിൽ തിരികെ തമ്പാനൂരിൽ പോയി പാസ്പോര്ട്ട് എടുത്തു വന്നു !! തമ്പാനൂരിലെ ഒരു ചുമട്ടു തൊഴിലാളിക്ക്  ക്കു വേണ്ടി ആദ്യമായി ഒരു വിമാനം 15 മിനിറ്റ് പിടിച്ചിട്ടു ! കിടക്കട്ടെ എന്റെ പേരിലും ഒരു Guiness Record ! ഏതായാലും വൈക്കം വിജയലക്ഷ്മി ഒക്കെ ഉള്ളതല്ലേ നമുക്കും ഒന്നു  ഇരുന്നൊറ്ററെ എന്ന് വിചാരിച്ചു !

ഇനി അംഗം ചെന്നൈ എംബസിയിലെ ഇന്റർവ്യൂ ആണ് ! ജീവിതത്തിൽ ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഞാൻ 2  ദിവസം മുൻപ് ഒരു അക്കൗണ്ട് എടുത്തിട്ട് ഒരു 3 മാസത്തെ സ്റ്റേറ്റ്മെന്റ് ചോദിച്ചു ! എവിടെ കിട്ടാൻ …കിട്ടിയ പാസ്ബുക്ക് ഉണ്ട് കയ്യിൽ , പിന്നെ പാസ്സ്പോര്ട്ടും, അഭനയിച്ച പദത്തിന്റെ പോസ്റ്ററും. രണ്ടും കല്പിച്ചു നേരെ ഇന്റർവ്യൂന് കേറി !! ചെന്ന വാക്കിന് സായിപ്പിനെ നോക്കി ഒരു ചിരി പാസ്സാക്കി …അപ്പോള പുള്ളിക്ക് മനസിലായി …ഇവൻ പുലി ആണെന്ന് ..മുൻപിലെ പല്ലു നാലണ്ണം പണ്ട് വേട്ടയ്ക്കുപോയപ്പോൾ പോയതാണ് എന്നു !!

സായിപ്പിന്റെ കൂടെ ഇരിക്കുന്ന മലയാളി മങ്ക ചോദിച്ചു , സുരേഷ് എന്തിനാണ് അമേരിക്കയിൽ പോകുന്നത് എന്ന് ..ഞാൻ പറഞ്ഞു ഇനി എന്റെ ആവശ്യം അമേരിക്കയിൽ ആണ് ..അതിനാണ് പോക്കു !! പിന്നെ ഡാ കിടക്കുന്നു അടുത്ത ഒരു ചോദ്യം …നാട്ടിൽ സ്വത്തു വല്ലതും ഉണ്ടോ എന്നു …എവിടാ ..കിടക്കാന് സ്വത്തു ഞാൻ പറഞ്ഞു …പോയിട്ട് വന്നിട്ട് വേണം 2  സെന്റ്  മേടിക്കാൻ .. ഉള്ളതു ബാങ്കിൽ ആണ് !!

സായിപ്പിന്റെ കണ്ണിൽ നിന്നും കണ്ണീരു വരുന്നത് ഞാൻ കണ്ടു ! പുള്ളി പറഞ്ഞു എട് മോനെ സുരേഷ് നിന്റെ പാസ്പോര്ട്ട് …ഇപ്പോളും പറ്റി  പഴയ അബദ്ധം ..എടുത്തു കൊടുത്തു എന്റെ റേഷൻ കാർഡ് !! പുള്ളി ഞെട്ടി !! പിന്നെ എന്റെ പാസ്പോര്ട്ട് നിർബന്ധിച്ചു മേടിച്ചിട്ടു പറഞ്ഞു !! ഇനി വാഷിങ്ടണിൽ വച്ചു കാണാം എന്നു !! അങ്ങനെ എനിയ്ക്കും കിട്ടി മോനെ ദിനേശാ വിസ !! അമേരിക്കൻ വിസ !! ബാങ്ക് സ്റ്റെമെന്റും , ബാങ്ക് ബാലൻസും ഒന്നും ഇല്ലാതെ ആദ്യമായി എനിക്കും കിട്ടി അമേരിക്കൻ വിസ ! പൂമരത്തിന്റെ തോണിയിൽ ഞാൻ വരുന്നുണ്ട് നിങ്ങളെ കാണാൻ അമേരിക്കയിൽ ….

 

LEAVE A REPLY

Please enter your comment!
Please enter your name here