ചിക്കാഗോ മലയാളീ അസോസിയേഷൻ നടത്തിയ പ്രവീൺ വറുഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള ഓപ്പൺ ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റിൽ  നവീൻ / ജോയേൽ ടീമിനെ പരാജയപ്പെടുത്തി  അനൂപ് വാസു / ജസ്റ്റിൻ മാണിപറമ്പിൽ ടീം ജേതാക്കളായി . വളരെ ഉന്നത നിലവാരം പുലർത്തിയ ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒരു സെറ്റിന്  പുറകിൽ നിന്നതിനു ശേഷം അടുത്ത രണ്ടു സെറ്റുകളും കടുത്ത മത്സരത്തിലൂടെ വിജയിച്ചാണ് അനൂപ് വാസുവും ജസ്റ്റിൻ മാണിപറമ്പിലും കപ്പിൽ മുത്തമിട്ടത് . വിജയികൾക്ക് പ്രവീൺ വറുഗീസിന്റെ  മാതാ പിതാക്കളായ മാത്യു വർഗീസും ലൗലി വറുഗീസും സ്പോൺസർ ചെയ്ത “പ്രവീൺ വറുഗീസ് മെമ്മോറിയൽ” എവർ റോളിങ്‌ട്രോഫിയും ക്യാഷ് അവാർഡും മാത്യു വർഗീസും ലൗലി വർഗീസും ചേർന്ന് സമ്മാനിച്ചപ്പോൾ രണ്ടാം സ്ഥാനത്തു എത്തിയ നവീൻ ജോയൽ ടീമിന് സണ്ണി ഈരോലിക്കൽ  സ്പോൺസർ ചെയ്ത “തോമസ് ഈരോലിക്കൽ   മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും  ക്യാഷ് അവാർഡും സണ്ണി  ഈരോലിക്കലും ജോസഫ് ഈരോലിക്കലും  ചേർന്ന് സമ്മാനിച്ചു

ആദ്യമായാണ് ചിക്കാഗോ മലയാളീ അസോസിയേഷൻ ഒരു ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത് . എന്നിട്ടും വളരെ വിജയകരമായ രീതിയിൽ വളരെ അധികം ടീമുകളെ പങ്കെടുപ്പിച്ചു നടത്തിയ ഈ മത്സരം ഭാരവാഹികളുടെ സംഘാടക വൈദഗ്ധ്യം  വിളിച്ചറിയിക്കുന്നതായിരുന്നു.  ടോമി അമ്പേനാട്ട്‌  കൺവീനറും ഫിലിപ്പ് പുത്തൻപുരയിൽ, ജസ്റ്റിൻ മാണിപറമ്പിൽ എന്നിവർ അംഗങ്ങളുമായ ബാഡ്മിന്റൺ കമ്മിറ്റി,  രഞ്ജൻ എബ്രഹാം , ജിമ്മി കണിയാലി, ജിതേഷ്  ചുങ്കത്തു,ജോൺസൻ കണ്ണൂക്കാടൻ ഷാബു മാത്യു  തുടങ്ങിയവരുടെ മാർഗ നിർദേശങ്ങൾ അനുസരിച്ചു ടൂർണമെന്റിന് നേതൃത്വം നൽകി

രാവിലെ 8 മണിക്ക് പ്രസിഡന്റ് രഞ്ജൻ എബ്രഹാം ഉൽഘാടനം ചെയ്ത മത്സരത്തിൽ  അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 68  ടീമുകൾ പങ്കെടുത്തു. 15 വയസ്സിൽ താഴെയുള്ളവരുടെ ജൂനിയർസ് വിഭാഗത്തിൽ  ജുബിൻ വെട്ടിക്കാട്ട് / ഡെറിക്  തച്ചേട്ട് ടീം നിക്കോൾ മരിയ ജോർജ് / ഹാന മരിയ ജോർജിനെ പരാജയപ്പെടുത്തി ജേതാക്കളായി . 45  വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സീനിയർസ് വിഭാഗത്തിൽ  ബിജോയ് കാപ്പൻ / സാനു ടീം ജോസഫ് മാത്യു / ജെയിംസ് എബ്രഹാം ടീമിനെ പരാജയപ്പെടുത്തി. വനിതകളുടെ വിഭാഗത്തിൽ ക്രിസ്റ്റിന ജോസഫ് / ഷിബാനി ടീം ജിനി / മായ ടീമിനെ  പരാജയപ്പെടുത്തി . മിക്സഡ് ഡബിൾ‍സ്‌ വിഭാഗത്തിൽ ജിനു / ജ്യോത്സ്ന ടീം ജെറി /  ക്രിസ്റ്റിന ടീമിനെ ആണ് പരാജയപ്പെടുത്തിയത്.

ഷാംബർഗിലുള്ള  എഗ്രേറ്റ് ബാഡ്മിന്റൺ ക്ലബ്ബിൽ ആണ് മത്സരങ്ങൾ നടത്തിയത് .  മത്സരങ്ങൾ നിയന്ത്രിക്കുന്നതിനും മറ്റു  ക്രമീകരണങ്ങൾ നടത്തുന്നതിനും അച്ചന്കുഞ്ഞു മാത്യു, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ,  ജോഷി വള്ളിക്കളം, മനു നൈനാൻ , സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കെട്ട് , തൊമ്മൻ പൂഴിക്കുന്നേൽ, ഫിലിപ്പ് ആലപ്പാട്ട്, നീണൽ മുണ്ടപ്ലാക്കിൽ, കൃപ പൂഴിക്കുന്നേൽ, ജോയൽ മാക്കീൽ , അശോക് പൂഴിക്കുന്നേൽ, നിമ്മി തുരുത്തുവേലിൽ, പുന്നൂസ് തച്ചേട്ട്,  മോനായി മാക്കീൽ, സന്തോഷ് നായർ , സജി പണയപറമ്പിൽ, ജോർജ് നെല്ലാമറ്റം , പ്രേംജിത് വില്യം, ജോൺസൺ  വള്ളിയിൽ, ടോണി ഫിലിപ്പ്, വിനുപുത്തൻവീട്ടിൽ, ജിമ്മി കൊല്ലപ്പള്ളിൽ, ജെയിംസ് എബ്രഹാം തുടങ്ങിയവർ സഹായിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ടോമി അമ്പേനാട്ട്  കൃതജ്ഞത പറഞ്ഞു

എല്ലാ പരിപാടികളും സമയത്തു തന്നെ തുടങ്ങി മറ്റു മലയാളി സംഘടനകൾക്ക്  മാതൃകയാകുവാൻ ചിക്കാഗോ മലയാളീ അസോസിയേഷനെ സഹായിക്കുന്ന എല്ലാവര്ക്കും നന്ദിപറയുകയും ഭാവിയിൽ  നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ്  രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലി യും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here