ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷന്‍റെ (ഓര്‍മ്മ) ബഹ്രിന്‍ പ്രൊവിന്‍സ് നേതൃത്വത്തിന് ഫിലഡല്‍ഫിയയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ഓര്‍മാ (ഇന്‍റര്‍നാഷനല്‍) പ്രസിഡന്‍റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ബഹ്രിന്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് മനാമയിലെ ക്വാളിറ്റി എഡ്യൂക്കേഷന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.രവി വാര്യര്‍, സലോണ പി (വൈസ് പ്രസിഡന്‍റ്), പയസ് ഓലിക്കല്‍ (ജനറല്‍ സെക്രട്ടറി) എന്നിവരാണ് ബഹ്രിന്‍ പ്രൊവിന്‍സ് നേതൃത്വത്തില്‍ നിന്നെത്തിയത്. ഫൊക്കാനാ ലീഡര്‍ അലക്സ് തോമസ് മുഖ്യാതിഥി ആയിരുന്നു, ആശംസാ പ്രസംഗം നിര്‍വഹിച്ചു.

35 വര്‍ഷങ്ങളായി ഇന്ത്യയിലും വിദേശരാജ്യങ്ങലിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകനാണ് ഡോ.രവി വാര്യര്‍. ഓര്‍മ്മ ബഹ്രിന്‍ പ്രൊവിന്‍സില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ധ്യാപകരുടെയും ബിസിനസ്സുകാരുടെയും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും പങ്കാളിത്തത്തോടെ ഏറിയ പ്രാധാന്യം നല്‍കുമെന്ന് ഡോ.രവി വാര്യര്‍ വ്യക്തമാക്കി. അധ്യാപന രംഗത്തെ ഹൃദയ സ്പൃക്കായ ഓര്‍മ്മകള്‍ ഡോ. രവി വാര്യരും പയസ്സ് ഓലിക്കലും പ്രസംഗങ്ങളില്‍ പങ്കു വച്ചു. ഡോ. രവി വാര്യര്‍ ഓര്‍മ എന്ന സംഘടനയെ പ്രശംസിച്ചുകൊണ്ടെഴുതിയ കവിതയും ആലപിച്ചു.

ڇപരോപകാരമേ പുണ്യം; പരപീഡനമേ പാപംڈ എന്നു കരുതുന്നവരുണ്ടായിരുന്ന കാലഘട്ടത്തിലെ കേരളീയ ഗുണമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സംഘടിക്കുന്ന മറുനാടന്‍ മലയാളിക്കുടുംബങ്ങളുടെ ആഗോള കൂട്ടായ്മയാണ് ഓര്‍മ്മ എന്നതാണ് തന്നെ ഓര്‍മയുടെ പ്രവര്‍ത്തകനാകാന്‍ പ്രേരിപ്പിച്ച വസ്തുത എന്ന് പയസ് ഓലിക്കല്‍ (മനാമയിലെ ക്വാളിറ്റി എഡ്യൂക്കേഷന്‍ സ്കൂള്‍ കമ്പ്യൂട്ടര്‍ വിഭാഗം അദ്ധ്യാപകന്‍) പറഞ്ഞു.

ഓര്‍മാ (ഇന്‍റര്‍നാഷനല്‍) ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, വൈസ് പ്രസിഡന്‍റുമാരായ ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് , സെക്രട്ടറി മാത്യൂ തരകന്‍, പെന്‍സില്‍വേനിയാ ചാപ്റ്റര്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ട്രഷ്രാര്‍ സിബിച്ചന്‍ മുക്കാടന്‍, ജോര്‍ജ് ദേവസ്യാ അമ്പാട്ട്, ഡോമിനിക് പഞ്ഞിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്‍റ് ജോര്‍ജ് ഓലിക്കല്‍ സ്വാഗതവും ട്രഷ്രാര്‍ ഷാജി മിറ്റത്താനി നന്ദിയും പ്രകാശിപ്പിച്ചു.
www. ormaworld.com

LEAVE A REPLY

Please enter your comment!
Please enter your name here