ന്യുയോര്‍ക്ക്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെഎച്ച്എന്‍എ) കൂടുതല്‍ സേവന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ഡോ. രേഖാ മേനോന്‍. 12 വര്‍ഷമായി നടപ്പിലാക്കി വരുന്ന സ്‌ക്കോളര്‍ഷിപ്പ് പരിപാടി സംഘടനയുടെ അഭിമാന പദ്ധതികളില്‍ ഒന്നാണ്. തിരുവന്തപുരത്ത് നടന്ന കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു ഡോ. രേഖ. പഠിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമുള്ള ബാധ്യത സമുഹത്തിനുണ്ട്. അത്തരമൊരു മനോഭാവമാണ് പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ കെഎച്ച്എന്‍എ യെ പ്രേരിപ്പിച്ചത്. പഠനത്തിന് പരമപ്രാധാന്യം നല്‍കണം രേഖ പറഞ്ഞു.

സാമ്പത്തിക സഹായം നല്‍കുന്നതിനപ്പുറം കുട്ടികളില്‍ സേവനത്തിന്റേയും സഹായത്തിന്റേയും സംസ്‌ക്കാരം വളര്‍ത്തുക കൂടി ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതായി കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹന്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പ് ലഭിച്ച പല കുട്ടുകളും സഹായ സന്നദ്ധത അറിയിക്കുന്നു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ സ്‌ക്കോളര്‍ഷിപ്പ് ലഭിച്ച പലരും ഉന്നത പദവിയിലെത്തിയതറിയുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ട്രഷററും ടസ്റ്റി ബോര്‍ഡ് അംഗവുമായ രാജു പിള്ള പറഞ്ഞു

പ്രസ് കഌബ്ബില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ ശാസ്തമംഗലം ശ്രീ രാമകൃഷ്ണാശ്രമം അധ്യക്ഷ്യന്‍ സ്വാമി മോക്ഷവ്രതാനന്ദ വിതരണോത്ഘാടനം നിര്‍വഹിച്ചു. പഠനം പൂര്‍ണ്ണ മനസ്സോടെ വേണം. ഏകാഗ്രതയോടും നിശ്ചയദാര്‍ഢ്യത്തോടെയും പഠനത്തെ സമീപിക്കണം. വിദ്യാഭ്യാസം പൂര്‍ത്തിന്റെ പൂര്‍ത്തീകരണം അപരാവിദ്യയില്‍ സമ്പൂര്‍ണ ജ്ഞാനം നേടികൊണ്ടായിരിക്കണം.വിദ്യയില്‍ തന്നെ രണ്ടുതരം ഉണ്ട്. പരാവിദ്യയും അപരാവിദ്യയും. ആത്മാവിനെ കുറിച്ചുള്ള അറിവാണ് പരാവിദ്യ. മറ്റേല്ലാ വിദ്യയും അപരാവിദ്യയില്‍ പെടും.വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും ഗ്രാഹ്യമുള്ളവരായിരിക്കണം. ലോകത്തിന്റെ ഭാവി യുവതലമുറയുടെ കൈയിലാണ്. സനാതന ധര്‍മ്മം നമ്മെ പഠിപ്പിക്കുന്നത് ഓരോ വ്യക്തിയിലും അനന്തസാധ്യത കുടികൊള്ളുന്നു എന്നാണ്. അത് സാക്ഷാത്കാരത്തിലെത്തിക്കുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ കടമ. മുതിര്‍ന്നവര്‍ അതിന് വേണ്ട പരിസ്ഥിതികള്‍ ഒരുക്കി നല്‍കണം. പൂര്‍ണ മനസ്സോടെ ദിശതെറ്റാതെ പദത്തിലൂടെ ചലിച്ച് ലക്ഷ്യത്തില്‍ എത്തിചേരുക എന്നത് അവരവരുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കുമെന്നും സ്വാമി പറഞ്ഞു. മലേഷ്യന്‍ ടയിലേഴ്‌സ് സര്‍വകലാശാലയി അധ്യാപകന്‍ ഡോ. വി. സുരേഷ്‌കുമാറിന്റെ പ്രചോദന പ്രസംഗം വേറിട്ട അനുഭവമായി.

മലേഷ്യന്‍ ടയിലേഴ്‌സ് സര്‍വകലാശാലയി അധ്യാപകന്‍ ഡോ. വി. സുരേഷ്‌കുമാറിന്റെ പ്രചോദന പ്രസംഗം വേറിട്ട അനുഭവമായി. പ്രവാസി സാഹിത്യകാരി ബിന്ദു പണിക്കരുടെ കോഫി വിത്ത് ഗാന്ധാരിയമ്മ എന്ന പുസ്തകം കുട്ടികള്‍ക്ക് വിതരണം ചെയ്തു. സബിതാ സന്ദീപിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങിന് കേരള കോഓര്‍ഡിനേറ്റര്‍ പി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ഓണ സദ്യയോടെയാണ് പരിപാടികള്‍ സമാപിച്ചത്.തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 90 കുട്ടികള്‍ക്ക് ഈവര്‍ഷം 250 ഡോളര്‍ വീതം വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here