ഫൊക്കാന  മുൻ അസ്സോസിയേറ്റ്  സെക്രെട്ടറിയും, ഇപ്പോഴത്തെ കമ്മിറ്റി മെമ്പറും മഹിമയുടെ പ്രസിഡന്റുമായാ   ശബരി നായരുടെ  പിതാവ് മുല്ലശേരിൽ മുകുന്ദൻ നായരുടെ  നിര്യാണത്തിൽ    ഫൊക്കാന അനുശോചനം  രേഖപ്പെടുത്തി . 
മുകുന്ദൻ നായർ  അമേരിക്കയിലെ സാമൂഹിക സംസ്കരിക രംഗങ്ങളിൽ നിറഞ്ഞ്നിന്ന വ്യക്തിത്വമായിരുന്നു.പല  ഫൊക്കാന കണ്‍വന്‍ഷനുകളിൽ ഭാരവാഹിത്യവും വഹിച്ചിട്ടുള്ള അദ്ദേഹം എന്നും ഫൊക്കാനയുടെ സഹപ്രവർത്തകൻ ആയിരുന്നു. പഴയ കല സിനിമ നിർമാതാവ് കൂടിയായ അദ്ദേഹം മുല്ലശ്ശേരി ഫിലിംസിന്റെ  ബാനറിൽ മുന്ന് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.
 
ഭാര്യ ഇന്ദിര,മക്കൾ ശബരിനാഥ്, മഞ്‌ജുള, മരുമക്കൾ ചിത്ര , ഭാനു രാജേന്ദ്രൻ. സംസ്കരം ഓഗസ്റ്റ് മുപ്പതിന്  ബുധനാഴ്ച അഞ്ചു  മണിക്ക് കോന്നിയിൽ സ്വവസതിയിൽ  നടത്തും. 

 

ഫൊക്കാനക്ക്  വേണ്ടി  പ്രസിഡന്റ് തമ്പി ചാക്കോ, ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗീസ് , ജോയ് ഇട്ടൻ,  ജോർജി വർഗീസ് ,  പോൾ കറുകപ്പിള്ളിൽ ,  മാധവൻ നായർ , ലീലാ മാരേട്ട്,സുധ കർത്താ,  ജോസ് കാനാട്ട്;  ഡോ. മാത്യു വര്‍ഗീസ്,ഏബ്രഹാം വര്‍ഗീസ്,   സണ്ണി മറ്റമന,മറിയാമ്മ പിള്ളൈ  ,ടെറൻസൺ തോമസ്,ജോർജ് ഓലിക്കൽ  കമ്മറ്റി മെംബേർസ് ,ട്രസ്റ്റീ ബോർഡ്‌ മെമ്പർസ് തുടങ്ങിയവര്‍ അനുശോചനം  രേഖപ്പെടുത്തി

.

 

LEAVE A REPLY

Please enter your comment!
Please enter your name here