കൊച്ചി: പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകളോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു, കാവ്യ കുഴഞ്ഞുവീണു എന്നാണ് പാപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാമാധവന് പൊലീസ് നോട്ടീസ് നല്‍കിയതായാണു റിപ്പോര്‍ട്ട്. മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കേസുമായി ബന്ധമുണ്ടെന്ന് തോന്നിയാല്‍ അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ മാഡം കാവ്യ തന്നെയാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കാവ്യയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പറഞ്ഞു. തെളിവുകള്‍ എല്ലാം കൃത്യമായി പരിശോധിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എ.വി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞദിവസം എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാഡത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്. മാഡം ചലച്ചിത്ര നടിയാണെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
അതേസമയം പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ കേട്ട് കാവ്യാമാധവന്‍ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ബന്ധുക്കള്‍ ഡോക്ടറെ വിളിച്ചു വരുത്തി ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് ആലുവയിലെ ദിലീപിന്റെ വീട്ടിലായിരുന്ന കാവ്യ. ചികിത്സ തേടിയ ശേഷം വെണ്ണലയിലെ ഫ്‌ളാറ്റിലേക്ക് മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ ചോദ്യംചെയ്യലും അറസ്റ്റും ഭയന്ന് കാവ്യയും അമ്മയും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ മാഡം കാവ്യ തന്നെയാണെന്ന സുനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കാവ്യയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here