ഫാര്‍മേഴ്‌സ് ബ്രാഞ്ച്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ അഭിമുഖ്യത്തില്‍ നാലാമത് നാഷ്ണല്‍ സീനിയര്‍ ഫെല്ലോഷിപ്പ് കോണ്‍ഫ്രന്‍സിന് ഡാളസ്സില്‍ വേദി ഒരുങ്ങുന്നു.

സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) നടക്കുന്ന സമ്മേളനത്തില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലൊക്‌സിനോസ്, ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍, റവ.അബ്രഹാം സ്‌ക്കറിയ, റവ.ഡന്നി ഫിലിപ്പ്, റവ.സജി.പി.സി., റിന്‍സി മാത്യു, റവ.മാത്യു സാമുവേല്‍, പ്രീനാ മാത്യു തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ചു പ്രസംഗിക്കും.

ക്ലെയ്മിങ്ങ് 3 മൗണ്ടന്‍ ഏഡിങ്ങ് ലൈഫ് റ്റു ഇയ്യേഴ്‌സ് (Claiming the Mountain Adding  life to Years എന്നതാണ് സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം.
സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യു, റജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ഈശോ മാളിയേക്കല്‍ എന്നിവര്‍ വിവിധ കമ്മിറ്റികളുമായി സഹകരിച്ചു കോണ്‍ഫ്രന്‍സിന്റെ വിജ്യത്തിനായി പ്രവര്‍ത്തിക്കുന്നു. അമേരിക്ക-യൂറോപ്പ്-കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നാനൂറിലധികം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഭദ്രാസനത്തിലെ പട്ടക്കാര്‍ക്കു പുറമെയാണിതെന്ന് റജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ഈശോ മാളിയേക്കല്‍ പറഞ്ഞു. കോണ്‍ഫ്രന്‍സിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യുവും അറിയിച്ചു.

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) നാലാമത് ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു. ഇടവക വികാരി റവ.സജി.പി.സി., റവ.മാത്യു സാമുവേല്‍ എന്നിവരുടെ വിവിധ തലങ്ങളിലുള്ള നേതൃത്വപാടവം സീനിയര്‍ കോണ്‍ഫ്രന്‍സിന്റെ വിജയത്തിന് വഴിയൊരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here