മലങ്കര മാര്‍ത്തോമാ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട നവ നേതൃത്വം ഡോ.ജോസഫ് മാര്‍ത്തോമായുടെ സാന്നിധ്യത്തില്‍ ഔദ്യോഗീക ചുമതലയില്‍ പ്രവേശിച്ചു. സെപ്റ്റംബര്‍ രണ്ടാം വാരം നടന്ന സഭാ പ്രതിനിധി മണ്ഡലാംഗങ്ങളുടെ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.

റവ.കെ.ജി.ജോസഫ് (സഭാ സെക്രട്ടറി), റവ.തോമസ്.സി. അലക്‌സാണ്ടര്‍(ക്ലര്‍ജി ട്രസ്റ്റി), പി.പി.അച്ചന്‍കുഞ്ഞ് ( ലെട്രസ്റ്റി& ട്രഷറര്‍), റവ.ജിയോര്‍വിന്‍ ജോസഫ്(ഫിനാന്‍സ് മാനേജര്‍), റവ.അബ്രഹാം സുദീപ് ഉമ്മന്‍(സിസ്റ്റം മാനേജര്‍), തോമസ് കോശി (ഓഫീസ് മാനേജര്‍), ടി.എം.ജോസഫ് (മാനേജര്‍ എക്കൗണ്ട്‌സ്) എന്നിവരാണ് 2017-2020 വര്‍ഷത്തെ ഭരണ ചുമതലകള്‍ നിര്‍വ്വഹിക്കുക. സഭാ.സെക്രട്ടറി, ക്ലര്‍ജി ട്രസ്റ്റി എന്നീ സ്ഥാനങ്ങളിലേക്ക് രണ്ടുപേര്‍ വീതമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ചുമതല വഹിക്കുന്ന റവ.ജേക്കബിനെ പരാജയപ്പെടുത്തിയാണ്. മദ്രാസ് ചെറ്റപെട്ടില്‍ നിന്നുള്ള റവ.കെ.ജി.ജോസഫ് വിജയിച്ചത്. റവ.ജോണ്‍സന്‍ വര്‍ഗ്ഗീസിനെ(വെണ്‍മണി) പരാജയപ്പെടുത്തിയാണ് റവ.തോമസ് അലക്‌സാണ്ടര്‍ വിജയിയായത്. പ്രൊഫസര്‍ ഡോ.റോയ്‌സ് മല്ലിശ്ശേരി, രാജന്‍ ജേക്കബ് ഉള്‍പ്പെട്ട അഞ്ചുപേര്‍ മത്സരിച്ച ലെ ട്രസ്റ്റി തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിനാണ് പി.പി.അച്ചന്‍കുഞ്ഞ് വിജയിച്ചത്. വീണ്ടും വോട്ടെണ്ണല്‍ തുടങ്ങിയെങ്കിലും പി.പി.അച്ചന്‍കുഞ്ഞിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here