ന്യൂഡല്‍ഹി: ബഌവെയില്‍ ഗെയിമിനെപ്പറ്റി ചത്തീസ്ഗഡിലെ സ്കൂള്‍ പരീക്ഷയില്‍ വന്നചോദ്യം വിവാദമായി. ഒരു ഡല്‍ഹി പബളിക് സ്കൂളിന്റെ ചത്തീസഗഡ് കോര്‍ബ ബ്രാഞ്ച് ആണ് ഹിന്ദിപരീക്ഷയില് ബഌവെയില്‍ ചലഞ്ചിനെപ്പറ്റി ചോദ്യം നല്‍കിയത്. ബഌവെയില്‍ ഗെയിമിനെപ്പറ്റി രണ്ടു സുഹൃത്തുക്കളുടെ സംഭാഷണം 50വാക്കുകളില്‍ വിവരിക്കാനാണ് ചോദ്യം. ചോദ്യം നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്കി.50 നിര്‍ദ്ദേശങ്ങളിലൂടെ കളിക്കുന്നവരെ വഴിതെറ്റിച്ച് മരണത്തിലെത്തിക്കുന്നതാണ് വിവാദ ഗെയിം. രാജ്യവ്യാപകമായി നിരവധി കുട്ടികളും യുവാക്കളും ഇതിന്റെ പിടിയിലമര്‍ന്ന് ജീവന് ത്യജിച്ചതായി കണ്ടെത്തിയിരുന്നു. വിവാദ ഗെയിം നിരോധിക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.