ന്യൂയോര്‍ക്ക്: മലങ്കര സഭയെ സത്യവിശ്വാസത്തില്‍ നിലനിര്‍ത്തുവാന്‍ ഏറെ ത്യാഗം സഹിച്ച് മലങ്കരയില്‍ എത്തി കോതമംഗലം ചെറിയ പള്ളിയില്‍ കബറടങ്ങിയ മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ 332-മത് ദുഖ്‌റോനോ പെരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആചരിക്കുന്നു.

സെപ്റ്റംബര്‍ 30-നു ശനിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രഘോഷണവും നടക്കും. ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ ശനിയാഴ്ചത്തെ പരിപാടികള്‍ അവസാനിക്കും. പ്രഥമ പെരുന്നാള്‍ ദിനമായ ഒക്‌ടോബര്‍ ഒന്നാം തീയതി ഞായറാഴ്ച ഇടവക വികാരി റവ.ഫാ. ജോയി ജോണിന്റെ മുഖ്യകാര്‍മികത്വത്തില്‍ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, സ്‌നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകും.

വികാരി റവ.ഫാ. ജോയി ജോണ്‍, സഹവികാരി റവ.ഫാ. ഫൗസ്റ്റീനോ ക്വിന്റാനില്ല, സെക്രട്ടറി ഷെവലിയാര്‍ ഈപ്പന്‍ മാളിയേക്കല്‍, ട്രഷറര്‍ ബെന്നി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി പെരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here