Home / പുതിയ വാർത്തകൾ / ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തിൽ ചിത്ര രചന, ഫാൻസി ഡ്രസ്സ് മത്സരങ്ങൾ.

ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തിൽ ചിത്ര രചന, ഫാൻസി ഡ്രസ്സ് മത്സരങ്ങൾ.

ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയുടെ അങ്ങോളം - ഇങ്ങോളം 69 അംഗ സംഘടനകളുമായി പടർന്നു കിടക്കുന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) തടാകങ്ങളുടെ നാടായ മിഷിഗൺ, മിനസോട്ട, വിസ്കോൺസിൻ സംസ്ഥാനങ്ങൾ കൂടി ചേർന്ന് രൂപീകരിച്ച ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തിന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നു. ഒക്ടോബർ 15-ന് യുവജനോത്സവത്തിന്റെ രജിസ്ട്രേഷൻ അവസാനിക്കുന്നതു കൊണ്ട്, കുട്ടികളും മുതിർന്നവരും എത്രേയും പെട്ടെന്ന് രജിസ്ട്രേഷൻ പ്രോസസ്സ് വെബ് സൈറ്റിലൂടെയോ (www.fomaagreatlakes.com) ഫോണിലൂടെയോ വിളിച്ച്, പൂർത്തിയാക്കണമെന്ന് റീജണൽ വൈസ് പ്രസിഡന്റ് റോജൻ തോമസ് അഭ്യർത്ഥിച്ചു. വളരെ യൂസർ ഫ്രണ്ട്ലി ആയിട്ടു ചെയ്തിട്ടുള്ള വെബ് സൈറ്റ്, ആർക്കു വേണമെങ്കിലും അനായാസം രജിസ്റ്റർ ചെയ്യാം. വിവിധ പ്രായപരിധിയിൽപെട്ടവർക്ക് പങ്കെടുക്കാനായി വിവിധ ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. സോളോ മത്സരത്തിൽ ഇന്ത്യൻ ലൈറ്റ് മൂസിക്ക്, ഇന്ത്യൻ ക്ലാസ്സിക്കൽ, നോൺ - ക്ലാസ്സിക്കൽ ഇംഗ്ലീഷ്, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, സിനിമാറ്റിക്ക്, ഫോക്ക്, ഇൻസ്ട്രമെന്റൽ…

വിനോദ് കൊണ്ടൂർ ഡേവിഡ്

ഫോമായുടെ തടാകങ്ങളുടെ നാടായ മിഷിഗൺ, മിനസോട്ട, വിസ്കോൺസിൻ സംസ്ഥാനങ്ങൾ കൂടി ചേർന്ന് രൂപീകരിച്ച ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തിന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നു.

User Rating: Be the first one !

ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയുടെ അങ്ങോളം – ഇങ്ങോളം 69 അംഗ സംഘടനകളുമായി പടർന്നു കിടക്കുന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) തടാകങ്ങളുടെ നാടായ മിഷിഗൺ, മിനസോട്ട, വിസ്കോൺസിൻ സംസ്ഥാനങ്ങൾ കൂടി ചേർന്ന് രൂപീകരിച്ച ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ യുവജനോത്സവത്തിന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ നടക്കുന്നു. ഒക്ടോബർ 15-ന് യുവജനോത്സവത്തിന്റെ രജിസ്ട്രേഷൻ അവസാനിക്കുന്നതു കൊണ്ട്, കുട്ടികളും മുതിർന്നവരും എത്രേയും പെട്ടെന്ന് രജിസ്ട്രേഷൻ പ്രോസസ്സ് വെബ് സൈറ്റിലൂടെയോ (www.fomaagreatlakes.com) ഫോണിലൂടെയോ വിളിച്ച്, പൂർത്തിയാക്കണമെന്ന് റീജണൽ വൈസ് പ്രസിഡന്റ് റോജൻ തോമസ് അഭ്യർത്ഥിച്ചു. വളരെ യൂസർ ഫ്രണ്ട്ലി ആയിട്ടു ചെയ്തിട്ടുള്ള വെബ് സൈറ്റ്, ആർക്കു വേണമെങ്കിലും അനായാസം രജിസ്റ്റർ ചെയ്യാം.

വിവിധ പ്രായപരിധിയിൽപെട്ടവർക്ക് പങ്കെടുക്കാനായി വിവിധ ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. സോളോ മത്സരത്തിൽ ഇന്ത്യൻ ലൈറ്റ് മൂസിക്ക്, ഇന്ത്യൻ ക്ലാസ്സിക്കൽ, നോൺ – ക്ലാസ്സിക്കൽ ഇംഗ്ലീഷ്, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, സിനിമാറ്റിക്ക്, ഫോക്ക്, ഇൻസ്ട്രമെന്റൽ മ്യൂസിക്ക് (സ്ട്രിങ്ങ് / വിന്റ്), പെർക്കഷൻ, പ്രസംഗം മലയാളം, ഇംഗ്ലീഷ്, ക്രിയേറ്റീവ് പെർഫോമൻസ്, കൂടാതെ 26 വയസ്സിൽ മുകളിലുള്ളവർക്കായി തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ “വീ ഗോട്ട് ടാലന്റ്” എന്ന മത്സരവും ഉണ്ടാകും.

ഗ്രൂപ്പ് മത്സരങ്ങളിൽ ഗ്രൂപ്പ് സോങ്ങ് (നോൺ ക്ലാസ്സിക്കൽ), ഗ്രൂപ്പ് ഡാൻസ് (ക്ലാസ്സിക്കൽ), ഗ്രൂപ്പ് ഡാൻസ് (നോൺ ക്ലാസ്സിക്കൽ), തിരുവാതിര, ഒപ്പന, മാർഗ്ഗം കളി എന്നിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, റീജണൽ തലത്തിൽ രണ്ടു വിഭാഗങ്ങളായി തിരിച്ച് (10 വയസ്സ് താഴെയുള്ളവരും, 11 വയസ്സും മുകളിലുള്ളവരും) ചിത്ര രചന മത്സരവും, ഫാൻസി ഡ്രസ് മത്സരവും ഗ്രേറ്റ് ലേക്ക്സ് റീജിയൻ നടത്തുന്നുണ്ട്.

ഗ്രേറ്റ് ലേക്ക്സ് യുവജനോത്സവത്തിന്റെ ചെയർമാനായി പ്രവർത്തിക്കുന്നത് അഭിലാഷ് പോളാണ്.
കൂടുതൽ വിവരങ്ങൾക്ക്:

റോജൻ തോമസ് 248 219 1352
വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952
അഭിലാഷ് പോൾ 248 252 6230
ജയിൻ മാത്യൂസ് കണ്ണച്ചാൻപറമ്പിൽ 248 251 2256

Check Also

ആറ് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിന്നും

വാഷിംഗ്ടണ്‍: കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലേക്ക് കുടിയേറിയത് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ നിന്നാണെന്ന്   സെന്റര്‍ ഫോര്‍ ഇമ്മിഗ്രേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് …

Leave a Reply

Your email address will not be published. Required fields are marked *