അറ്റലാന്റ: ഗുനറ്റ് കൗണ്ടി ഡിസ്ട്രിക്കില്‍ ലോറന്‍സ്വില്‍ വുഡ്വാര്‍ഡ് മില്‍ സ്കൂളില്‍ നടന്ന സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി മലയാളിയായ നേയ്തന്‍ ഫിലിപ്പ് അലക്സാണ്ടര്‍ വിജയിച്ചത്. ഷാജന്‍ അലക്സാണ്ടര്‍-നിസ്സി അലക്സാണ്ടര്‍ ദമ്പതികളുടെ സീമന്തപുത്രനാണ് 10 വയസ് പ്രായമുള്ള ഈ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി. പ0നത്തില്‍ പിന്‍പോട്ടു പോകുന്ന സഹപാഠികളെ സഹായിക്കുന്ന പീര്‍ ട്യുട്ടറായി സേവനം ചെയ്യുന്ന നേയ്തന്‍ അതേ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയ്തുവരുന്നു. കൊച്ചു കുട്ടികളുടെ ക്ലാസിലെ റീഡിംഗ് ബഡി (ബുക്കു വായിച്ച് സഹായിക്കുക) എന്നതിനോപ്പം ഗുനറ്റ് കൗണ്ടി ലൈബ്രറി പ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തം വഹിക്കുന്നു.. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും തുടര്‍ച്ചയായി പ്രിന്‍സിപ്പാള്‍സ് ഹോണര്‍ റോള്‍ ബഹുമതിയും ഈ വിദ്യാര്‍ത്ഥി കരഗതമാക്കിയിട്ടുണ്ട്. ഫ്രീ ചാപ്പല്‍ കിഡ്സ് ക്വയര്‍ അംഗം കൂടിയായ നേയ്തന് ഭാവിയില്‍ അമേരിക്കന്‍ രാഷ്ട്രീയരംഗത്ത് സജീവമാകുക എന്നതാണ് അഭിലാഷം.

നേയ്തന്‍ ഫിലിപ്പ് അലക്സാണ്ടര്‍

 

വര്‍ത്ത രാജന്‍ ആര്യപ്പള്ളില്‍, അറ്റലാന്റ

LEAVE A REPLY

Please enter your comment!
Please enter your name here