ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ കത്തോലിക്കാ വിഭാഗങ്ങളുടെ അല്മായതലത്തിലുള്ള കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ദേശീയതലത്തില്‍ നടത്തുന്ന ഏകദിന ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 28 ശനിയാഴ്ച്ച രാവിലെ 8:30 മുതല്‍ വൈകിട്ട് 6:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്‍റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ ആയിരിക്കും നടക്കുക.

ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം സംഘാടകരുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യണം. ബാള്‍ട്ടിമോര്‍, ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, ഫിലാഡല്‍ഫിയാ എന്നിവിടങ്ങളില്‍നിന്നുള്ള ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഫൈനലില്‍ വിജയിക്കുന്ന ടീമിനു ഐ. എ. സി. എ. എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ടീമിനു ഐ. എ. സി. എ. എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ഫിലാഡല്‍ഫിയാ ഐ. എ. സി. എ. പ്രസിഡന്‍റ് ചാര്‍ലി ചിറയത്തിന്‍റെ നേതൃത്വത്തില്‍ യുവജനങ്ങളെയും, സ്പോര്‍ട്സ് സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്‍റിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. എം. സി. സേവ്യര്‍, തോമസ്കുട്ടി സൈമണ്‍, ജോസഫ് മാണി, സണ്ണി പടയാറ്റില്‍, നെവിന്‍ ദാസ്, ഡോ. ബിജു പോള്‍, ഫിലിപ് എടത്തില്‍, അനീഷ് ജെയിംസ്, ഷാജി മിറ്റത്താനി, ജോസ് പാലത്തിങ്കല്‍ എന്നിവര്‍ ടൂര്‍ണമെന്‍റ് കോര്‍ഡിനേഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുന്നു.

രജിസ്ട്രേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്:
ചാര്‍ലി ചിറയത്ത് 215 791 0439
എം. സി. സേവ്യര്‍ 215 840 3620
തോമസ്കുട്ടി സൈമണ്‍ 267 244 3320

LEAVE A REPLY

Please enter your comment!
Please enter your name here