Home / അമേരിക്ക / ബെസ്റ്റ്പ്രിസം അവാര്‍ഡ് ഹൂസ്റ്റന്‍ മലയാളി ഷിജിമോന്‍ ഇഞ്ചനാട്ടിന്

ബെസ്റ്റ്പ്രിസം അവാര്‍ഡ് ഹൂസ്റ്റന്‍ മലയാളി ഷിജിമോന്‍ ഇഞ്ചനാട്ടിന്

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഏറ്റവും മികച്ച റിയല്‍റ്റര്‍ക്കുള്ള പ്രിസം അവാര്‍ഡിന് മലയാളിയായ ഷിജിമോന്‍ ജേക്കബ് അര്‍ഹനായി. ഹൂസ്റ്റണിലുള്ള മുപ്പത്തിയാറായിരത്തോളം റിയല്‍റ്റര്‍മാരെ പിന്തള്ളിയാണ് ഷിജിമോന്‍ ഈ നേട്ടം കൈവരിച്ചത് എന്നത് അവാര്‍ഡിന്റെ തിളക്കം കൂട്ടുന്നു. 1941 ല്‍ സ്ഥാപിതമായ ഹൂസ്റ്റണ്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. പല ഘട്ടങ്ങളിലായുള്ള വിലയിരുത്തലുകള്‍ക്കും, അഭിമുഖങ്ങള്‍ക്കും, പ്രസന്റേഷനുകള്‍ക്കും ശേഷമാണ് ജേതാവിനെ നിശ്ചയിച്ചത് എന്നത് പുരസ്‌കാരത്തിന്റെ മാറ്റു വര്‍ധിപ്പിക്കുന്ന ഘടകമാണ്. ഹൂസ്റ്റണിലെ ഗലേറിയയിലുള്ള റോയല്‍ സോണസ്സ ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഷിജിമോന് പ്രിസം അവാര്‍ഡ് സമ്മാനിച്ചു. ബില്‍ഡര്‍മാരോട് നല്ല ബന്ധം നിലനിറുത്തിക്കൊണ്ട് കസ്റ്റമേഴ്‌സിന് പരമാവധി ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്ന ഷിജിമോന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വലിയ പരിവര്‍ത്തനമാണ് കൊണ്ടുവന്നിരിക്കുന്നത്. കഠിനാധ്വാനവും, ഉത്സാഹവും വഴി ഓരോ ഇടപാടിലുമുള്ള ചെറിയ കാര്യങ്ങള്‍ പോലും മനസിലാക്കി ഉപഭോക്താവിന് ഏറ്റവും മികച്ച മാര്‍ഗദര്‍ശകനായി ഷിജിമോന്‍ മാറുന്നു. കസ്റ്റമേഴ്‌സിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് നടത്തുന്ന ഇടപാടുകള്‍ റിയല്‍…

ജീമോന്‍ റാന്നി

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഏറ്റവും മികച്ച റിയല്‍റ്റര്‍ക്കുള്ള പ്രിസം അവാര്‍ഡിന് മലയാളിയായ ഷിജിമോന്‍ ജേക്കബ് അര്‍ഹനായി

User Rating: Be the first one !

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഏറ്റവും മികച്ച റിയല്‍റ്റര്‍ക്കുള്ള പ്രിസം അവാര്‍ഡിന് മലയാളിയായ ഷിജിമോന്‍ ജേക്കബ് അര്‍ഹനായി. ഹൂസ്റ്റണിലുള്ള മുപ്പത്തിയാറായിരത്തോളം റിയല്‍റ്റര്‍മാരെ പിന്തള്ളിയാണ് ഷിജിമോന്‍ ഈ നേട്ടം കൈവരിച്ചത് എന്നത് അവാര്‍ഡിന്റെ തിളക്കം കൂട്ടുന്നു. 1941 ല്‍ സ്ഥാപിതമായ ഹൂസ്റ്റണ്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. പല ഘട്ടങ്ങളിലായുള്ള വിലയിരുത്തലുകള്‍ക്കും, അഭിമുഖങ്ങള്‍ക്കും, പ്രസന്റേഷനുകള്‍ക്കും ശേഷമാണ് ജേതാവിനെ നിശ്ചയിച്ചത് എന്നത് പുരസ്‌കാരത്തിന്റെ മാറ്റു വര്‍ധിപ്പിക്കുന്ന ഘടകമാണ്.

ഹൂസ്റ്റണിലെ ഗലേറിയയിലുള്ള റോയല്‍ സോണസ്സ ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഷിജിമോന് പ്രിസം അവാര്‍ഡ് സമ്മാനിച്ചു. ബില്‍ഡര്‍മാരോട് നല്ല ബന്ധം നിലനിറുത്തിക്കൊണ്ട് കസ്റ്റമേഴ്‌സിന് പരമാവധി ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുന്ന ഷിജിമോന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വലിയ പരിവര്‍ത്തനമാണ് കൊണ്ടുവന്നിരിക്കുന്നത്. കഠിനാധ്വാനവും, ഉത്സാഹവും വഴി ഓരോ ഇടപാടിലുമുള്ള ചെറിയ കാര്യങ്ങള്‍ പോലും മനസിലാക്കി ഉപഭോക്താവിന് ഏറ്റവും മികച്ച മാര്‍ഗദര്‍ശകനായി ഷിജിമോന്‍ മാറുന്നു. കസ്റ്റമേഴ്‌സിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് നടത്തുന്ന ഇടപാടുകള്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്‍ അനുകരണീയമായ മുന്നേറ്റം നടത്താന്‍ ഷിജിമോനെ സഹായിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദ്ധധാരിയായ ഷിജിമോന്‍ ലണ്ടനിലെ ആഢംബര ഹോട്ടലില്‍ ജോലി ചെയ്യവേയാണ് എച്ച് 1 ബി വിസ നേടി 2006 ല്‍ അമേരിക്കയില്‍ എത്തിയത്.

Check Also

കാണ്‍പൂര്‍ അനാഥശാലയില്‍ നിന്നു നോര്‍ത്ത് കാരലൈന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

നോര്‍ത്ത് കാരലൈന: കാണ്‍പൂരിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓര്‍ഫനേജില്‍ നിന്നും ഇമ്മിഗ്രന്റ് ഓര്‍ഫന്‍ വിസയില്‍ ഇന്റര്‍ നാഷണല്‍ അഡോപ്ഷന്‍ വഴി …

Leave a Reply

Your email address will not be published. Required fields are marked *