ഫിലാഡല്‍ഫിയ: ഫൊക്കാനയുടെചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സമതിയായഫൊക്കാന ഫൗണ്‍ടേഷന്റെ ഒരു പ്രത്യേകയോഗം ചെയര്‍മാന്‍ പോള്‍കറുകപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ഫിലാഡല്‍ഫിയായില്‍ ഒക്‌ടോബര്‍ 7 ശനിയാഴ്ച സമ്മേളിച്ച് ഈ വര്‍ഷത്തെ ഫൗണ്‍ടേഷന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ഫൗണ്‍ടേഷന്‍സെക്രട്ടറിജോര്‍ജ്ജ്ഓലിക്കല്‍റിപ്പോര്‍ട്ട്അവതരിപ്പിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്ന ഫൗണ്‍ടേഷന്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് നാട്ടിലെത്തിയപ്പോള്‍ഫൊക്കാന എക്‌സിക്യൂട്ടീവുമായിസഹകരിച്ച് ഭവന നിര്‍മ്മാണ സഹായവും, സ്കൂളുകളില്‍ കമ്പ}ട്ടര്‍വത്ക്കരണത്തിനുള്ളസഹായവും നല്‍കി.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഫൊക്കാനയുടെവിവിധ റീജിയനുകളുടെ സഹകരണംഉറപ്പാക്കുമെന്ന്‌വൈസ് ചെയര്‍മാന്‍ മറിയാമ്മ പിള്ള പറഞ്ഞു.

2017-2018 ലെ ഫൊക്കാന നാഷണല്‍സ്‌പെല്ലിംഗ് ബി മത്‌സരങ്ങള്‍ ഫൗണ്‍ടേഷന്റെ നേതൃത്വത്തില്‍ നടക്കുമെന്നുംമത്‌സരത്തിന്റെ നാഷണല്‍കോഡിനേറ്ററായിഡോ: മാത} വറുഗീസ്ചുമതല ഏറ്റെടുത്തിട്ടുണ്‍ടെന്നും ചെയര്‍മാന്‍ പോള്‍കറുകപ്പിള്ളില്‍ അറിയിച്ചു.

ഫൊക്കാന ഫൗണ്‍ടേഷന്റെയോഗത്തില്‍ഫൊക്കാന പ്രസിഡന്റ് തമ്പിചാക്കോ, ജനറല്‍സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ഷാജികെ. വറുഗീസ്, ബോര്‍ഡ്ഓഫ്ട്രസ്റ്റിയില്‍ നിന്ന് ചെയര്‍മാന്‍ ജോര്‍ജ്ജിവറുഗീസ്, ലീലമാരേട്ട്, ടെറണ്‍സന്‍ തോമസ്, വിപിന്‍ രാജ്എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here