വാഷിംഗ്ടണ്‍ ഡി സി: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറിയായി മുന്‍ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കിര്‍സ്റ്റജന്‍ നില്‍സനെ (45) പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമാണ് നിയമത്തിന്‍ സാധുത ലഭിക്കുക. ഇന്ന് (ഒക്ടോബര്‍ 12) വ്യാഴാഴ്ച നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തില്‍, നില്‍സന്റെ നേതൃത്വത്തെ പ്രസിഡന്റ് ട്രംമ്പ് പ്രത്യേകം അഭിനന്ദിച്ചു. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന ഇവരില്‍ നിന്നും ഉണ്ടാകുമെന്ന് ട്രംമ്പ് പറഞ്ഞു.

വൈറ്റ് ഹൗസില്‍ ട്രംമ്പിന്റെ ടീമില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് മാഹാ ഭാഗ്യമായി കരുതുന്നു എന്നാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്ന ഉടനെ നില്‍സണ്‍ പ്രതികരിച്ചത്.

പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഹോം സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രവര്‍ത്തി്ചിട്ടുള്ള പരിചയം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുമെന്നും ഇവര്‍ പരഞ്ഞു.

2001 സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം രൂപീകരിച്ചത്. ജൂലായ് മുതല്‍ ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here