വാഷിങ്​ടൺ: അമേരിക്ക വിസ നയത്തിൽ തീരുമാനമെടുക്കു​മ്പാേൾ അത്​ ഏറ്റവും ഉചിതമായ രൂപത്തിലാകണ​​മെന്ന്​ ധനമന്ത്രി അരുൺ ​ജെയ്​റ്റ്​ലി. ഇന്ത്യയിൽനിന്ന്​​ എച്ച്​-1 ബി വിസയിൽ യു.എസിൽ എത്തുന്ന ​എെ.ടി പ്രഫഷനലുകൾ അനധികൃത സാമ്പത്തിക കുടിയേറ്റക്കാരല്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ഇൗ വിസയിൽ എത്തുന്ന ഇന്ത്യൻ പ്രഫഷനലുകൾ യു.എസ്​ സമ്പദ്​ഘടനക്ക്​ അളവറ്റ സംഭാവനയാണ്​ നൽകുന്നതെന്നും അവരെ ആ അർഥത്തിൽതന്നെ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ്​ ട്രഷറി സെക്രട്ടറി സ്​റ്റീവൻ നുച്ചിനുമായും വ്യവസായ സെക്രട്ടറി വിൽബർ റോസുമായും നടത്തിയ ചർച്ചയിലാണ്​ ​ജെയ്​റ്റ്​ലി വിഷയം ഉന്നയിച്ചത്​. ലോകബാങ്കി​​​െൻറയും അന്തർദേശീയ നാണയ നിധിയുടെയും വാർഷിക യോഗത്തിൽ പ​​ങ്കെടുക്കാനാണ്​ അദ്ദേഹം എത്തിയത്​
കുടിയേറ്റേതര തൊഴിൽ വിസയായ എച്ച്-​1 ബി വിസക്ക്​ യു.എസ്​ നിയന്ത്രണങ്ങൾ ​കാെണ്ടുവരുന്ന പശ്ചാത്തലത്തിലാണ്​ ധനമ​ന്ത്രിയുടെ പ്രസ്​താവന. ഇന്ത്യയിലെ ​എെ.ടി മേഖലയിലുള്ളവർക്ക്​ യു.എസിൽ വൻ അവസരങ്ങൾ തുറന്നിടുന്ന വിസയാണ്​ എച്ച്​-1 ബി. ഇന്ത്യൻ ടെക്​നോളജി കമ്പനികൾ നല്ലൊരളവ്​  ഇൗ വിസയെ ആശ്രയിച്ചുനിൽക്കുന്നതാണ്​. ഇങ്ങനെ എത്തുന്ന ആയിരക്കണക്കിന്​ പേരെയാണ്​ യു.എസ്​ കമ്പനികൾ പ്രതിവർഷം നിയമിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here