ചിക്കാഗൊ: തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യമായ തുക കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ചിക്കാഗൊ ഗവര്‍ണര്‍ സ്ഥാനത്തിലേക്കുള്ള മത്സരത്തില്‍ നിന്നും ഇന്ത്യന്‍ വംശജനായ അമയ പവാര്‍ (37) പിന്മാറി. 2011 ല്‍ ചിക്കാഗൊ 47 ൂപ വാര്‍ഡില്‍ നിന്നും സിറ്റി കൗണ്‍സിലിലേക്ക് ഏഷ്യന്‍ അമേരിക്കന്‍ കമ്മയൂണിറ്റിയെ പ്രതിനിധീകരിച്ച് ആദ്യമായി മുപ്പതാം വയസ്സിലാണ് അമയ പവാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2015 ല്‍ 82% വോട്ടോടെ രണ്ടാം തവണയും പവാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഈ വര്‍ഷം അമയ ചിക്കാഗൊ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ജനുവരിയില്‍ ഡമോക്രാറ്റിക്ക് സ്ഥാനോത്ഥിത്വം പ്രഖ്യാപിച്ചത്. 2018 ല്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രൂസ് റോണര്‍ക്കെതിരെ മത്സരിക്കുന്നതിനുള്ള ഡമോക്രറ്റിക് സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു അമയ. തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മെമ്പേഴ്‌സിന് അംഗങ്ങള്‍ക്ക് നല്‍കുവാനാവശ്യമായ തുക പോലും ലഭിച്ചില്ല, എന്ന് മാത്രമല്ല വ്യക്തി പരമായ കട സാധ്യത വര്‍ദ്ധിപ്പിച്ചതുമാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചചെന്ന് പറയുന്നതില്‍ ലജ്ജയില്ല എന്നാണ് പിന്മാറല്‍ പ്രഖ്യാപനത്തില്‍ അമയ പറയുന്നത്.

1970 ലാണ് അമയായുടെ മാതാപിതാക്കള്‍ ഇന്ത്യയിലെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയില്‍ നിന്നും മൂന്ന് ബിരിദാനന്തര ബിരുദം നേടിയിട്ടുള്ള അമയ ചിക്കാഗോ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്കിടയിലെ ശക്തനായ നേതാവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here