കൊളറാഡൊ: 2017 ഡിസ്‌ക്കവറി എഡുക്കേഷന്‍ 3 എം യങ്ങ് സയന്റിസ്റ്റ്  ചാലഞ്ച് മത്സരത്തില്‍ കൊളറാഡൊയില്‍ നിന്നുള്ള പതിനൊന്ന് വയസ്സുകാരി ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഗീതാഞ്ജലി റാവു വിജയിച്ചു.

ഒക്ടോബര്‍ 18 ന്, 3 എം ആന്റ് ഡിസ്‌ക്കവറി എഡുക്കേഷനാണ് പങ്കെടുക്കുന്ന പത്ത് ഫൈനലിസ്റ്റുകളില്‍ നിന്നും റാവുവിനെ വിജയിയായി പ്രഖ്യാപിച്ചത്.

അമേരിക്കന്‍ ടോപ് യങ്ങ് സയന്റിസ്റ്റ് പത്താമത് വാര്‍ഷിക സമ്മേളന ചടങ്ങില്‍ 25000 ഡോളര്‍ സമ്മാന തുക റാവുവിന് ലഭിക്കും.

വെള്ളത്തിന്റെ സുരക്ഷിതത്വം പരിശോധിക്കുന്ന സെന്‍സര്‍ (Tethys) ഡിസൈന്‍ ചെയ്തതിനാണ് റാവുവിനെ വിജയത്തിലേക്ക് നയിച്ചത്.

മിനിസോട്ട സെന്റ് പോളില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള 9 ഫൈനലിസ്റ്റുകളെ പിന്‍തള്ളിയാണ് സ്റ്റെം സ്‌കൂള്‍ ആന്റ് അക്കാദമി ഏഴാം ഗ്രേഡ് വിദ്യാര്‍ത്ഥിയുടെ വിജയം.

ലഡിന്റെ അംശം വെള്ളത്തില്‍ കലര്‍ന്നത് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്നതാണ് എന്നെ ഇങ്ങനെ ഒരു കണ്ടു പിടിത്തത്തിന് പ്രേരിപ്പിച്ചതെന്ന് റാവു പറഞ്ഞു.

എന്‍ജിനിയര്‍മാരായ റാം റാവു- ഭാരതി റാവു ദമ്പതിമാരുടെ മകളാണ് ഗീതാഞ്ജലി റാവു. മാതാപിതാക്കളുടെ സഹായവും, പ്രോത്സാഹനവും അദ്ധ്യാപകരുടെ പിന്തുണയും ലഭിച്ചതാണ് വിജയ രഹസ്യം എന്ന് റാവു പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here