Home / പുതിയ വാർത്തകൾ / ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവം നവംബർ 11 ന്

ഫോമാ സൺഷൈൻ റീജിയൻ യുവജനോത്സവം നവംബർ 11 ന്

ഫ്ളോറിഡ: നോർത്ത് അമേരിക്കയിൽ ഉടനീളം 69 അംഗ സംഘടനകളുമായി പടർന്നു കിടക്കുന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമയ്ക്ക് (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) എക്കാലവും കരുത്ത് പകരുന്ന ഫ്ളോറിഡ സൺഷൈൻ റീജിയന്റെ യുവജനോത്സവം നവംബർ 11 ന് ശനിയാഴ്ച രാവിലെ 9 മുതൽ റ്റാമ്പ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ദേവാലയങ്കണത്തിൽ നടത്തപ്പെടും.  റീജിയൻ യുവജനോത്സവത്തിന്റെ  ഭാരവാഹികളായ ഡോ. ജഗതി നായർ, ബിനു മമ്പള്ളി, ജോമോൻ കളപ്പുരയ്ക്കൽ, ഷീലാ ജോസ്, ജോസ് മോൻ തത്തംകുളം, മാത്യു വർഗീസ്, ബിജു തോണിക്കടവിൽ, സേവി മാത്യു, സാജൻ കുര്യൻ, ബാബു ദേവസ്യ, അന്ജന ഉണ്ണിക്കൃഷ്ണൻ, ജുനാ തോമസ്, ബിഷിൻ  ജോസഫ്, ഏബൽ റോബിർസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.  വ്യക്തിഗത സംഗീത മത്സരങ്ങൾ, ഡാൻസ്, ചിത്ര രചന, ഇൻസ്ട്രമെന്റൽ മ്യൂസിക്ക്, പദ്യപാരായണം, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്ങ്  തുടങ്ങി വിവിധ പ്രായപരിധിയിലുള്ളവർക്ക് മത്സരിക്കാവുന്ന വ്യത്യസ്ത മത്സരങ്ങളാണ് പങ്കെടുക്കുന്നവർക്കായി സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ്…

നിബു വെള്ളവന്താനം

നോർത്ത് അമേരിക്കയിൽ ഉടനീളം 69 അംഗ സംഘടനകളുമായി പടർന്നു കിടക്കുന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമയ്ക്ക് എക്കാലവും കരുത്ത് പകരുന്ന ഫ്ളോറിഡ സൺഷൈൻ റീജിയന്റെ യുവജനോത്സവം നവംബർ 11 ന് ശനിയാഴ്ച

User Rating: Be the first one !

ഫ്ളോറിഡ: നോർത്ത് അമേരിക്കയിൽ ഉടനീളം 69 അംഗ സംഘടനകളുമായി പടർന്നു കിടക്കുന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമയ്ക്ക് (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) എക്കാലവും കരുത്ത് പകരുന്ന ഫ്ളോറിഡ സൺഷൈൻ റീജിയന്റെ യുവജനോത്സവം നവംബർ 11 ന് ശനിയാഴ്ച രാവിലെ 9 മുതൽ റ്റാമ്പ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ദേവാലയങ്കണത്തിൽ നടത്തപ്പെടും. 

റീജിയൻ യുവജനോത്സവത്തിന്റെ  ഭാരവാഹികളായ ഡോ. ജഗതി നായർ, ബിനു മമ്പള്ളി, ജോമോൻ കളപ്പുരയ്ക്കൽ, ഷീലാ ജോസ്, ജോസ് മോൻ തത്തംകുളം, മാത്യു വർഗീസ്, ബിജു തോണിക്കടവിൽ,

സേവി മാത്യു, സാജൻ കുര്യൻ, ബാബു ദേവസ്യ, അന്ജന ഉണ്ണിക്കൃഷ്ണൻ, ജുനാ തോമസ്, ബിഷിൻ  ജോസഫ്, ഏബൽ റോബിർസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. 

വ്യക്തിഗത സംഗീത മത്സരങ്ങൾ, ഡാൻസ്, ചിത്ര രചന, ഇൻസ്ട്രമെന്റൽ മ്യൂസിക്ക്, പദ്യപാരായണം, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്ങ്  തുടങ്ങി വിവിധ പ്രായപരിധിയിലുള്ളവർക്ക് മത്സരിക്കാവുന്ന വ്യത്യസ്ത മത്സരങ്ങളാണ് പങ്കെടുക്കുന്നവർക്കായി സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഗ്രൂപ്പ് സോങ്ങ് (നോൺ ക്ലാസ്സിക്കൽ), ഗ്രൂപ്പ് ഡാൻസ് (ക്ലാസ്സിക്കൽ), ഗ്രൂപ്പ് ഡാൻസ് (നോൺ ക്ലാസ്സിക്കൽ), തിരുവാതിര, ഒപ്പന, മാർഗ്ഗം കളി എന്നിയാണ്ഉൾപ്പെടുത്തിയിരിക്കുന്നത്. 

അതത് മേഖലകളിൽ പ്രാവിണ്യം നേടിയിട്ടുള്ള ജഡ്ജസ് മത്സരങ്ങളുടെ വിധി പ്രഖ്യാപനം നിർവ്വഹിക്കും. യൂത്ത് ഫെസ്റ്റിവൽ കമ്മറ്റി ഭാരവാഹികളായ അനന്യ ലാസർ, ദിയ കാമ്പിയിൽ, ജോസ്മോൻ കരീടൻ, ബിജി ജിനോ, സെലിൻ സണ്ണി, നോയൽ മാത്യു, ജിനോ വർഗീസ്, ലക്ഷ്മി രാജേശ്വരി, റിനു ജോണി, റോഷ്നി ബിനോയി, സാം പാറതുണ്ടിയിൽ, സന്ജു ആനന്ദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിക്കും.

ഫ്ളോറിഡയിലെ വിവിധ അംഗ സംഘടനകളുടെ പ്രസിഡൻറുമാരായ ജോസ് തോമസ്, സാജൻ മാത്യൂ , സുരേഷ് നായർ, ജിജോ ജോസ്, ലിജു ആന്റണി, വിജൻ നായർ, ബാബു ചൂരക്കുളം, സോണി തോമസ്, ജിതേഷ് പള്ളിക്കര തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ അസോസിയേഷനുകൾ മത്സരങ്ങളിൽ പങ്കെടുക്കും.

അവസാനഘട്ട രജിസ്ട്രേഷനു വേണ്ടി കുട്ടികളും മുതിർന്നവരും വളരെ വേഗത്തിൽ രജിസ്ട്രേഷൻ പ്രോസസ്സ് വെബ് സൈറ്റിലൂടെയോ (www.fomaa.net) ഫോണിലൂടെയോ ഒക്ടോബർ 31 ന് മുമ്പായി ബദ്ധപ്പെടണം. വ്യക്തിഗത രജിസ്ട്രേഷന് പത്ത് ഡോളറും, ഗ്രൂപ്പ് രജിസ്ട്രേഷന് 50 ഡോളറുമാണ് ഫീസ്. 

സമ്മേളനത്തിനോടനുബന്ധിച്ച് “സ്മരണകൾക്കായി ഒരു സ്മാരകം ” എന്ന പേരിൽ മനോഹരമായ സുവനീർ ചീഫ്  എഡിറ്റർ സജി കരിമ്പന്നൂറിന്റെ ചുമതലയിൽ പുറത്തിറക്കും. സുവനീറിലേക്ക് ആവശ്യമായ ലേഖനങ്ങളും പരസ്യങ്ങളും നൽകി ഏവരും സഹകരിക്കണമെന്ന് സുവനീർ കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 

ഡോ. ജഗതി നായർ, പ്രോഗ്രാം കോർഡിനേറ്റർ : 561 632 8920

സജി കരിമ്പന്നൂർ, സുവനീർ കമ്മറ്റി ചെയർമാൻ: 813 263 6302

ബിനു മമ്പള്ളി, റീജണൽ വൈസ് പ്രസിഡന്റ്: 941 580 2205, ബിജു തോണിക്കടവിൽ, റീജണൽ കൺവീനർ : 561 951 0064, ജോമോൻ കളപ്പുരയ്ക്കൽ, ഫോമാ ജോ. ട്രഷറാർ: 863 7094 434, ഷീല ജോസ്, ദേശിയ സമിതി അംഗം: 954 643 4214, ജോസ്മോൻ തത്തംകുളം, ദേശിയ സമിതി അംഗം : 813 787 10 53.

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

Leave a Reply

Your email address will not be published. Required fields are marked *