1438914379_a7

ഷിക്കാഗോ: അമേരിക്കയില്‍ ഏറ്റവും അധികം മലയാളികള്‍ പങ്കെടുക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ `ഓണം 2015′ -ന്റെ ഒരുക്കങ്ങള്‍ പ്രസിഡന്റ്‌ ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അവലോകനം ചെയ്‌തു. വിവിധ സംഘടനകള്‍ എല്ലാ പ്രാവശ്യവും ഓണം ആഘോഷിന്നുണ്ടെങ്കിലും, ഷിക്കാഗോ മലയാളികള്‍ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ആവേശ പൂര്‍വ്വം പങ്കെടുക്കുന്നതും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണ ആഘോഷങ്ങള്‍ ആണ്‌. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓണസദ്യയും വളരെ ഗുണനിലവാരം പുലര്‍ത്തുന്ന കലാപരിപാടികളും എല്ലാവര്‍ഷവും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണഘോഷങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തം ആക്കുന്നു. യോഗത്തില്‍ ബിജി സി മാണി, ജോസ്‌ സൈമണ്‍ മുണ്ടാപ്ലക്കില്‍. മോഹന്‍ സെബാസ്റ്റ്യന്‍, സാബു നടുവീട്ടില്‍, ജോണികുട്ടി പിള്ളവീട്ടില്‍, സന്തോഷ്‌ നായര്‍, ജൂബി വള്ളികുളം, സേവിയര്‍ ഒറവനകളത്തില്‍, ജിമ്മി കണിയാലി തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാവര്‍ഷത്തേയുംപോലെ ഗുണ നിലവാരമുള്ള പരിപാടികള്‍ മാത്രം അവതരിപ്പിക്കുമെന്നും , വെറുതെ ആളെ കൂട്ടാന്‍ വേണ്ടി യാതൊരു വിട്ടു വീഴ്‌ചക്കും ഷിക്കാഗോ മലയാളി അസോസിയേഷന്‍ തയാര്‍ ആകില്ല എന്നും ടോമി അമ്പേനാട്ട്‌ വ്യക്തമാക്കി. ഓണാഘോഷങ്ങളുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയ യോഗം, തുടര്‍ന്ന്‌ എല്ലാ ആഴ്‌ചയും അവലോകന യോഗങ്ങള്‍ നടത്തുവാനും തീരുമാനിച്ചു, എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും മലയാള സിനിമാ-സീരിയല്‍ രംഗത്ത്‌ നിന്നുള്ള താര സാന്നിധ്യം, തിരുവാതിര കളി, സാംസ്‌കാരിക ഘോഷയാത്ര, ഉന്നത നിലവാരം പുലര്‍ത്തുന്ന ഓണസദ്യ, കലാസന്ധ്യ, പ്രത്യേക നറുക്കെടുപ്പ്‌ എന്നിങ്ങനെ പല പരിപാടികളുടെയും വിശദാംശങ്ങള്‍ വിലയിരുത്തി. ഓഗസ്റ്റ്‌ 29, ശനി ആഴ്‌ച, വൈകുന്നേരം നാലുമണി മുതല്‍ പാര്‍ക്ക്‌ റിഡ്‌ജിലെ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂള്‍ (2601 West Dempster tSreet Park Ridge, IL 60068) നടത്തപ്പെടുന്ന ഓണാഘോഷങ്ങളില്‍ കേരള തനിമയുള്ള വസ്‌ത്രങ്ങള്‍ അണിഞ്ഞു നേരത്തെ തന്നെ വരുവാനും, എഴാം കടലിനിക്കരെ മറ്റൊരു കേരളം ആയി അന്നേ ദിവസം മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂളിനെ മാറ്റാനും ഭാരവാഹികള്‍ എല്ലാവരുടെയും നിര്‍ലോഭമായ സഹകരണം അഭ്യര്‍ത്ഥിച്ചു..ജിമ്മി കണിയാലി അറിയിച്ചതാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here