മെൽബണിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ദീപക് സേതുലക്ഷ്മി ദമ്പതികളുടെ മകൾ ആയ ”’ത്രിദേവ്യ’ സംഗീതത്തിലൂടെ നമ്മളെല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് അഞ്ച് വയസ് മാത്രം പ്രായമുള്ള ത്രിവേദ്യ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ Non – Televised singing competition ആയ ”Fast track ” ലാണ് ചരിത്രത്തിലാദ്യമായി ഒരു മലയാളി ബാലിക പങ്കെടുക്കുന്നത്..പ്രത്യേകം നടന്ന Audition ൽ ത്രിദേവ്യ 6 – 8 Years കാറ്റഗറിയിൽ മത്സരിക്കാൻ അനുവദിക്കുകയായിരുന്നു.എല്ലാവരെയും ആശ്ചര്യപ്പെടുത്തിയ സെമി ഫൈനലിലെ പെർഫോമൻസിനു ശേഷം ഫൈനലിൽ എത്തിയത്.

മൂന്നാം വയസിൽ മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ”Celebrate India” ഒരുക്കിയ ദീപാവലി പ്രോഗ്രാമിൽ ആണ് ത്രിദേവ്യ ആദ്യമായി ആയിരങ്ങളെ സാക്ഷിനിർത്തി വേദിയിൽ തൻ്റെ കഴിവ് തെളിയിച്ചത്.അതിനു ശേഷം പല ഭാഷകളിലും പാടിയ പാട്ടുകൾ സ്വന്തം ഫേസ്ബുക്ക് പേജിൽ കൂടി ലോകത്തിലെ എല്ലാവരിലും എത്തിച്ചു വരുന്നു.ഇതിനോടകം തന്നെ പല പാട്ടുകളും വൈറൽ ആയി കഴിഞ്ഞിട്ടുണ്ട്.മൂന്നാം വയസിൽ പാടിയ ”Taal ” എന്ന സിനിമയിലെ ആശാ ബോസ്‌ലെ മാഡം പാടിയ ഒരു ഗാനം 1 മില്ല്യൻ views ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ കണ്ടിരുന്നു.ലോകത്തിലെ പല സ്ഥലങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ അറിയിച്ച് സന്ദേശം വരുന്നുണ്ട്.

ത്രിദേവ്യയുടെ. വീഡിയോസ് കാണുവാനായി ത്രിദേവ്യയുടെ Page or Youtube Channel കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here