മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ആര്‍.അശ്വിനേയും ഹാര്‍ദ്ദിക് പാണ്ഡ്യയേയും പരിഹസിച്ച് അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി. കോമഡി സീരിസായ ദ ബിഗ് ബാങ് തിയറിയിലാണ് ഇന്ത്യന്‍ താരങ്ങളെ ട്രോളിയത്. നാല് ശാസ്ത്രജ്ഞരുടെ കഥ പറയുന്ന ബിഗ് ബാങ് തിയ്യറി ഹിറ്റ് സീരിസുകളിലെന്നാണ്. നാലുപേരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനായ രാജേഷാണ്.
പതിനൊന്നാമത്തെ സീസണിലെത്തി നില്‍ക്കുന്ന സീരിസിന്റെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു ഇന്ത്യന്‍ താരങ്ങളെ കുറിച്ച് പരാമര്‍ശിച്ചത്. അപ്രതീക്ഷതമായിട്ടായിരുന്നു പരിപാടിയില്‍ പാണ്ഡ്യയേയും അശ്വിനേയും ഭുവനേശ്വറിനേയും കുറിച്ച് സംസാരം വന്നത്.

ഇന്ത്യന്‍ വംശജനായ രാജേഷും സിമോണ്‍ ഹെല്‍ബെര്‍ഗ് അവതരിപ്പിക്കുന്ന ഹോവാര്‍ഡ് വോളോവിറ്റ്‌സും ഒരുമിച്ച് ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. രാജേഷിനോട് സിമോണ്‍ നീ എങ്ങനെയാണ് ക്രിക്കറ്റ് ആസ്വദിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്ന് പറയുന്നു. അതിന് മറുപടിയായി രാജേഷ് അശ്വിനേ കാണിച്ച് കൊടുത്തിട്ട് പറയുന്നു.

‘ഇതാണ് രവിചന്ദ്രന്‍ അശ്വിന്‍. ഇവന്‍ അടിപൊളിയാണ്. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഭുവേനശ്വര്‍ കുമാറിനെ പോലെ ആക്കാന്‍ ഇവന് സാധിക്കും.’ ഈ സമയമാണ് ഹോവാര്‍ഡ് ഇതിനെ പരിഹസിക്കുന്നത്.
അമേരിക്കന്‍ ടിവി പരിപാടിയില്‍ അശ്വിനേയും പാണ്ഡ്യയേയുമൊക്കെ പരാമര്‍ശിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഒരു വിഭാഗം ഇന്ത്യക്കാരെങ്കില്‍ ഭൂരിപക്ഷവും അശ്വിനെ കളിയാക്കിയതിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here