ചിക്കാഗോ: കാഴ്ചയുടെ സംപ്രേഷണ കലയിലെ വിസ്മയമായി മാറിയ ഫ്ചവേഴ്‌സ് ടി വി യു.എസ്.എ കരോള്‍ ഫെസ്റ്റിവല്‍ നടത്തുന്നു. നോര്ത്ത് അമേരിക്കയിലെ വിവിധ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കരോള് ഫെസ്റ്റിവലിന്റെ ചിക്കാഗോയിലെ ചിത്രീകരണം ഈ വരുന്ന നവംബര് 25ആം തിയ്യതി രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ ചിക്കാഗോയിലുള്ള സെന്റ തോമസ് ഓര്ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ചു നടത്തുന്നു.

ചിക്കാഗോയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ഇടവകകള്ക്കും ലഭിക്കുന്ന ഒരു സുവര്ണ്ണാവസരമാണ് ഫ്‌ലവേഴ്‌സ് ടിവി നടത്തുന്ന കരോള് ഫെസ്റ്റിവല് 2017. അതിലേക്ക് താല്പര്യമുള്ള എല്ലാ ഗായക സംഘങ്ങളും എത്രയും പെട്ടെന്ന് സംഘാടകരെ അറിയിക്കേണ്ടതാണ്. അതിനു ശേഷം തങ്ങളുടെ ഓഡിയോ റിക്കോര്‍ഡ് സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. 15 മുതല് 30 വരെയുള്ള അംഗങ്ങളെ ഉള്‌ക്കൊള്ളിച്ചുകൊണ്ട് 6 മിനുട്ട് ദൈര്ഘ്യമുള്ള ഒരു ഗാനം ഇംഗ്ലീഷിലോ മലയാളത്തിലോ ആലപിക്കാവുന്നതാണ്.നവംബര് 25ആം തിയ്യതി ചിത്രീകരിക്കുന്ന കരോള് ഗാനങ്ങള്‍ ഡിസംബര്‍ മാസത്തില്‍ ലോകമെമ്പാടും സംപ്രേഷണം ചെയ്യുന്നതാണ്. ഫ്‌ളവേഴ്‌സ് ടിവി തുടര്‍ന്നും ഇതുപോലെയുള്ള സാമൂഹിക,സാംസ്കാരിക പ്രതിബദ്ധതയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുവാനാഗ്രഹിക്കുന്നു. അതിനായി നിങ്ങളേവരുടെയും സഹകരണങ്ങള് പ്രതീക്ഷിക്കുന്നു. കൂടുതല് വിവരങ്ങള്‍ക്ക്

Biju Zcharia- 847-630-6462
Shijy Alex- 224-436-9371

ചിക്കാഗോയില്‍ നിന്നും ഷിജി അലക്‌സ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here