ന്യൂഡല്‍ഹി: ഇന്ത്യയില്‍ പത്മാവതിക്ക് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി ബ്രിട്ടന്‍. ചിത്രം ഡിസംബര്‍ ഒന്നിന് ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്നാണ് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബി.ബി.എഫ്.സി) അറിയിച്ചു.

സെന്‍സര്‍ ചെയ്യാത്ത പതിപ്പു തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബി.ബി.എഫ്.സി അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ എവിടേയും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് അറിയിക്കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

അപേക്ഷ ലഭിച്ചാലുടന്‍ പത്മാവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നത് അസാധ്യമാണെന്നാണ് സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി അറിയിച്ചത്. കൃത്യമായ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചാണ് ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പത്മാവതിയുടെ കാര്യത്തില്‍ സന്തുലിതമായ ഒരു തീരുമാനമാണ് എടുക്കേണ്ടത്. അതിന് സമയം ആവശ്യമാണെന്നും അപേക്ഷ സമര്‍പ്പിച്ച് അറുപത്തിയെട്ട് ദിവസങ്ങള്‍ക്കേ ശേഷമേ തീരുമാനമുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here