ഹരാരെ: സിംബാബ്‌വേയുടെ പുതിയ പ്രസിഡന്റായി എമ്മേഴ്‌സണ്‍ നങ്കാഗ്വ സത്യപതിജ്ഞ ചെയ്തു അധികാരമേറ്റു.മുപ്പത്തിയേഴു വര്‍ഷത്തെ ഭരണത്തിനു ശേഷം രാജിവച്ച റോബര്‍ട്ട് മുഗാബെയുടെ പിന്‍ഗാമിയായിട്ടാണ് എമ്മേഴ്‌സന്റെ അധികാരമേറ്റെടുക്കല്‍.

60,000 പേരെ ഉള്‍ക്കൊള്ളഉന്ന നാഷണഷല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയതിതല്‍ വച്ചാണ് എമ്മേഴ്‌സണ്‍ നങ്കാഗ്വ സത്യപതിജ്ഞ ചെയ്തത്. 75 കാരനായ എമ്മേഴ്‌സണ്‍ നങ്കാഗ്വനെ കഴിഞ്ഞ മാസം ആറിനു വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുഗാബെ പുറത്താക്കിയിരുന്നു. തുടര്‍ന്നു ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജ്യത്തു തിരിച്ചെത്തിയത്.

അതേസമയം, സൈനിക അട്ടിമറിയും കനത്ത സമ്മര്‍ദങ്ങളും കാരണം രാജിവച്ച റോബര്‍ട്ട് മുഗാബെയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നു തീരുമാനമായി. സൈനിക നേതൃത്വവുമായി നടന്ന ചര്‍ച്ചയിലാണ് നിയമനടപടികളില്‍നിന്നു മുഗാബെ രക്ഷപ്പെട്ടത്. ധാരണപ്രകാരം സിംബാബ്‌വെയില്‍ തുടര്‍ന്നും താമസിക്കുന്നതിനു മുഗാബെയ്ക്കും കുടുംബത്തിനും എല്ലാ സുരക്ഷയും സൈന്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യപ്പെടുമ്പോഴൊക്കെ വിദേശ സന്ദര്‍ശനങ്ങള്‍ നടത്താനും അദ്ദേഹത്തിന് അനുമതിയുണ്ട്. നാടുകടത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം രാജ്യത്തുവച്ചുതന്നെ മരിക്കണമെന്നും മുഗാബെ ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here