കൊച്ചി: കായല്‍ കയ്യേറ്റക്കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് തോമസ് ചാണ്ടി പരാതി നല്‍കിയിട്ടുള്ളത്. തന്റെ രാജി ലക്ഷ്യം വച്ചാണ് ഹൈക്കോടതി ജഡ്ജി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് തോമസ് ചാണ്ടിയുടെ ആരോപണം.മാത്തൂര്‍ ദേവസ്വം കേസില്‍ തനിക്കെതിരെ ഹാജരായ അഭിഭാഷകനായിരുന്നു പ്രസ്തുത ജഡ്ജിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കയ്യേറ്റ വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ളവരുടെ കടുത്ത പരാമര്‍ശങ്ങളാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി സമര്‍പ്പിച്ച ഹരജി, ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.എന്‍ രവീന്ദ്രനും ഉള്‍പ്പെട്ട ബഞ്ചാണ് തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here