തിരുവനന്തപുരം: ഇടുക്കിയിലെ കുറിഞ്ഞി സങ്കേതം സംബന്ധിച്ച് സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 11 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ശരിയായ രേഖകളുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കേതത്തിന്റെ യഥാര്‍ത്ഥ വിസ്തൃതി കണ്ടെത്താനാണ് ഇനിയുള്ള ശ്രമം.

ഈ വിഷയത്തില്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ അഭിപ്രായം മുഖവിലക്കെടുക്കേണ്ടെന്നും അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here