ന്യൂഡല്‍ഹി: പാക് യുവതിയ്ക്ക് ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ അടിയന്തര മെഡിക്കല്‍ വിസ അനുവദിച്ച് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. തന്റെ സഹോദരിയ്ക്ക് അടിയന്തര ചികിത്സയ്ക്കായി ഇന്ത്യയിലെത്തേണ്ടതുണ്ടെന്നും ഇതിനായി മെഡിക്കല്‍ വിസ അനുവദിക്കണമെന്നുമുള്ള പാക് പൗരന്‍ ഷാസെയ്ബ് ഇഖ്ബാലിന്റെ അഭ്യര്‍ഥന മന്ത്രി പരിഗണിക്കുകയായിരുന്നു.

അല്ലാഹുവിന് ശേഷം നിങ്ങളാണ് ഞങ്ങളുടെ അവസാന പ്രതീക്ഷയെന്നാണ് ഇഖ്ബാല്‍ ട്വിറ്ററില്‍ കുറിച്ചത്. വിസ അടിയന്തരമായി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ട്വിറ്റീനു മറുപടി നല്‍കുകയും ചെയ്തു.

സാജിദ ഭക്ഷ് എന്ന യുവതിക്ക് വേണ്ടിയാണ് സഹോദരനായ ഷാസെയ്ബ് ഇക്ബാല്‍ വിസ അനുവദിക്കണമെന്ന് സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടത്.

മനുഷ്യത്വപരമായ കാര്യങ്ങളെ പോലും ഇന്ത്യ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ ആരോപിച്ചിരുന്നു. ഇതിനുള്ള ഇന്ത്യയുടെ മറുപടികൂടിയാണ് ഇത്. ഇന്നലെ നാലു പാക് പൗരന്മാര്‍ക്ക് അടിയന്തര മെഡിക്കല്‍ വിസ അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here