ന്യുഡല്‍ഹി: വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറാണെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചിനെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവായിരിക്കും നല്‍കുകയെന്ന് ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ആധാര്‍ സംബന്ധ വിഷയങ്ങളില്‍ വാദം കേള്‍ക്കുന്നതിനായി ഒരു ഭരണഘടനാബെഞ്ച് രൂപവത്ക്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് തലവനായ ബെഞ്ച് കഴിഞ്ഞ ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31ഉം മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറുമാണ്. മൊബൈല്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ വീണ്ടും ഫയലില്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here