വാഷിങ്ടണ്‍ ഡി.സി: എനര്‍ജി ഡ്രിങ്ക് നിത്യം കുടിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ അത്തരക്കാര്‍ കരുതിയിരുന്നോളൂ. മാരകമായ അസുഖങ്ങള്‍ക്ക് ഇവ വഴി വെക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

മാനസിക പ്രശ്‌നങ്ങള്‍,രക്ത സമ്മര്‍ദം വര്‍ധിക്കല്‍,പൊണ്ണത്തടി,കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് എനര്‍ജി ഡ്രിങ്ക്‌സ് ഇടയാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇത്തരം സോഫ്റ്റ് ഡ്രിങ്കുകളില്‍ കഫൈനിന്റെ അളവ് അധികമാണെന്നും അതിനാല്‍ തന്നെ ഇവ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും നല്‍കരുതെന്നും പഠനത്തില്‍ പറയുന്നു.

വാഷിങ്ടണിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. എനര്‍ജി ഡ്രിങ്കുകള്‍ ഹൃദയം,കിഡ്‌നി എന്നിവയെ ബാധിക്കുമെന്നും ചെറിയ രീതിയിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും പല്ലിനെയും ഇവ ബാധിക്കുമെന്നും ഗവേഷകനായ ജോസിമെര്‍ മാറ്റി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here