Home / അമേരിക്ക / ഷെറിന്‍ മാത്യൂസിനു വേണ്ടി ഇന്റര്‍ഫെയ്ത്തിന്റെ അനുസ്മരണ പ്രാര്‍ത്ഥന ഡിസംബര്‍ 2ന്

ഷെറിന്‍ മാത്യൂസിനു വേണ്ടി ഇന്റര്‍ഫെയ്ത്തിന്റെ അനുസ്മരണ പ്രാര്‍ത്ഥന ഡിസംബര്‍ 2ന്

റിച്ചാര്‍ഡ്‌സണ്‍ (ടെക്‌സസ്): ഒക്ടോബര്‍ 7ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും പിന്നീട് രണ്ടാഴ്ചകള്‍ക്കു ശേഷം ഒക്ടോബര്‍ 22ന് റിച്ചാര്‍ഡ്‌സണിലെ സണ്ണിംഗ്‌ഡെയ്‌ലില്‍ ഓവുപാലത്തിനടിയില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയും ചെയ്ത മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് ഇന്ന് ടെക്‌സസില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യഹൃദയങ്ങളില്‍ ഒരു വിങ്ങലായി മാറിയിരിക്കുകയാണ്. ഷെറിന്റെ തിരോധാനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പോലീസിന്റെ അന്വേഷണവും തുടരുന്നു. ഷെറിനെ കാണാതായ ഒക്ടോബര്‍ 7 മുതല്‍ ടെക്‌സസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിത്യേന ജനങ്ങള്‍ കുട്ടിയെ കാണാതായ സ്ഥലത്ത് പ്രാര്‍ത്ഥനകളും മറ്റും നടത്തിയിരുന്നു. മൃതദേഹം ലഭിച്ചപ്പോള്‍ ആ കുരുന്നിന് അന്തിമോപചാരമര്‍പ്പിക്കാനായി വിവിധ മതസ്ഥരില്‍പെട്ട നൂറുകണക്കിനു ജനങ്ങള്‍ കാത്തിരുന്നു. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടേ ഷെറിന്റെ മൃതദേഹം രഹസ്യമായി ടെക്‌സസിലെവിടെയോ മറവു ചെയ്ത വാര്‍ത്ത മാധ്യമങ്ങളില്‍ കൂടിയാണ് ജനങ്ങള്‍ അറിഞ്ഞത്. ഷെറിന്റെ വളര്‍ത്തു മാതാപിതാക്കളായ വെസ്ലിയുടേയും സിനിയുടേയും അഭ്യര്‍ത്ഥനയെ മാനിച്ചാണ് അങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ ഭാഷ്യം. അകാലത്തില്‍ പൊലിഞ്ഞുപോയ ആ കുരുന്നിന് വേണ്ടി പ്രാര്‍ത്ഥിക്കാനും ആദരാഞ്ജലി…

മൊയ്തീന്‍ പുത്തന്‍‌ചിറ

റിച്ചാര്‍ഡ്‌സണ്‍ (ടെക്‌സസ്): ഒക്ടോബര്‍ 7ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും പിന്നീട് രണ്ടാഴ്ചകള്‍ക്കു ശേഷം ഒക്ടോബര്‍

User Rating: Be the first one !

റിച്ചാര്‍ഡ്‌സണ്‍ (ടെക്‌സസ്): ഒക്ടോബര്‍ 7ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും പിന്നീട് രണ്ടാഴ്ചകള്‍ക്കു ശേഷം ഒക്ടോബര്‍ 22ന് റിച്ചാര്‍ഡ്‌സണിലെ സണ്ണിംഗ്‌ഡെയ്‌ലില്‍ ഓവുപാലത്തിനടിയില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയും ചെയ്ത മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് ഇന്ന് ടെക്‌സസില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യഹൃദയങ്ങളില്‍ ഒരു വിങ്ങലായി മാറിയിരിക്കുകയാണ്.

ഷെറിന്റെ തിരോധാനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നിരവധി അഭ്യൂഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പോലീസിന്റെ അന്വേഷണവും തുടരുന്നു. ഷെറിനെ കാണാതായ ഒക്ടോബര്‍ 7 മുതല്‍ ടെക്‌സസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിത്യേന ജനങ്ങള്‍ കുട്ടിയെ കാണാതായ സ്ഥലത്ത് പ്രാര്‍ത്ഥനകളും മറ്റും നടത്തിയിരുന്നു. മൃതദേഹം ലഭിച്ചപ്പോള്‍ ആ കുരുന്നിന് അന്തിമോപചാരമര്‍പ്പിക്കാനായി വിവിധ മതസ്ഥരില്‍പെട്ട നൂറുകണക്കിനു ജനങ്ങള്‍ കാത്തിരുന്നു. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടേ ഷെറിന്റെ മൃതദേഹം രഹസ്യമായി ടെക്‌സസിലെവിടെയോ മറവു ചെയ്ത വാര്‍ത്ത മാധ്യമങ്ങളില്‍ കൂടിയാണ് ജനങ്ങള്‍ അറിഞ്ഞത്. ഷെറിന്റെ വളര്‍ത്തു മാതാപിതാക്കളായ വെസ്ലിയുടേയും സിനിയുടേയും അഭ്യര്‍ത്ഥനയെ മാനിച്ചാണ് അങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ ഭാഷ്യം.

അകാലത്തില്‍ പൊലിഞ്ഞുപോയ ആ കുരുന്നിന് വേണ്ടി പ്രാര്‍ത്ഥിക്കാനും ആദരാഞ്ജലി അര്‍പ്പിക്കാനും കമ്മ്യൂണിറ്റി ചില്‍ഡ്രന്‍ അഡ്വക്കസി ടീം ഓഫ് ടെക്‌സസ് ഇപ്പോള്‍ സൗകര്യമൊരുക്കിയിരിക്കുകയാണ്. ഡിസംബര്‍ 2ന് ഉച്ചയ്ക്ക് 12 മണിക്ക് റിച്ചാര്‍ഡ്‌സണിലെ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ചര്‍ച്ച് (Christian Communtiy Church, 701 E Centennial Blvd the corner of Bowers Richardson Texas 75081) ഇടവകാംഗങ്ങളും വികാരിയും ഈ ആവശ്യത്തിനായി പള്ളി തുറന്നു കൊടുക്കുന്നതാണ്. എല്ലാ മതവിഭാഗങ്ങളിലുള്ളവര്‍ക്കും വിശ്വാസികള്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള സൗകര്യവും ഈ പള്ളിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകന്‍ റവ. ഡോ. ഫാ. തോമസ് അമ്പലവേലില്‍ അറിയിച്ചു. എല്ലാ സാമൂഹ്യസാംസ്‌ക്കാരികമത സംഘടനകളും ആരാധനാലയങ്ങളും ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കണമെന്ന് ഫാ. തോമസ് അമ്പലവേലില്‍ അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയ്ക്കായി വരുന്നവര്‍ രാവിലെ 11:30ന് പള്ളിയില്‍ എത്തിച്ചേരണമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. ഫാ. തോമസ് അമ്പലവേലില്‍ 972 816 3532, Csimission08@yahoo.com

Check Also

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച …

Leave a Reply

Your email address will not be published. Required fields are marked *