സോള്‍: ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമെന്ന യു.എസ് ആരോപണത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. ഒരു ഇടവേളക്കു ശേഷമാണ് കൊറിയ പരീക്ഷണം നടത്തുന്നത്. സപ്തംബര്‍ പകുതിയിലായിരുന്നു അവസാനം പരീക്ഷണം നടത്തിയത്.

1000 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍ അധീനതിയിലുള്ള കടലിലാണ് മിസൈല്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്. 3,000 കിലോമീറ്ററാണ് പരീക്ഷണം നടത്തിയ മിസൈലിന്റെ യഥാര്‍ത്ഥ ശേഷി. രണ്ടു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ ഉത്തര കൊറിയയുടെ മിസൈല്‍ പതിക്കുന്നത്. സപ്തംബറില്‍ ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ പറത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയയെ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായ പ്രഖ്യാപിച്ചിത്. പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തിര യോഗം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here