ഷിക്കാഗോ : മാര്‍ത്തോമാ ചര്‍ച്ചിന്റെ നിലവിലുള്ള പാര്‍ക്കിങ് ഏരിയായോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച 65 പാര്‍ക്കിങ് സ്‌പേസുകളോടു കൂടിയ പുതിയ പാര്‍ക്കിങ് ലോട്ടിന്റെ ഉദ്ഘാടനം നടന്നു.

ഡിസംബര്‍ 3 ഞായറാഴ്ച്ച രാവിലെ ഒന്‍പതരയ്ക്ക് ഇടവക ജനങ്ങളെ സാക്ഷിയാക്കി ഇടവക വികാരി റവ. ഏബ്രഹാം സ്കറിയ നാട മുറിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഇടവകയുടെ മാനേജിങ് കമ്മിറ്റിയും ബില്‍ഡിങ് കമ്മിറ്റിയും ചേര്‍ന്ന് നേതൃത്വം നല്‍കിയ ചടങ്ങില്‍ പ്രായഭേദമെന്യേ ധാരാളം ഇടവകാംഗങ്ങളും നോര്‍ത്ത് മെയ്ന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും ലെവല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധികളും ഇടവകാംഗങ്ങളുമായ അലക്‌സ് ജോണ്‍സണ്‍, സാജു ജോണ്‍സന്‍ എന്നിവരും പങ്കെടുത്തു.

ഉദ്ഘാടന ശേഷം ഇടവക ട്രസ്റ്റി മാത്യു വര്‍ഗീസ് വികാരിയച്ചന്റെ വാഹനം പുതിയ പാര്‍ക്കിങ് ലോട്ടില്‍ ചാര്‍ജ് ചെയ്തു. ഈ സന്തോഷ മുഹൂര്‍ത്തത്തെ കുട്ടികള്‍ അടക്കമുള്ളവര്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു.

ഇതോടൊപ്പം തന്നെ പാര്‍ഴ്‌സനേജിന്റെ പണിയും പുരോഗമിക്കുന്നു. ജനുവരി 20നാണു കൂദാശ. 310/280 പ്രോജക്ട് കണ്‍വീനര്‍ ഷാനി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ബില്‍ഡിങ് കമ്മിറ്റിയും അതോടൊപ്പം തന്നെ റവ. ഏബ്രഹാം സ്കറിയാ, മാത്യു വര്‍ഗീസ്, ലിബോയ് തോപ്പില്‍, ജിജി പി. സാം, ജോണ്‍ കുര്യന്‍, സണ്ണി ചെറിയാന്‍, ഷിജി അലക്‌സ് എന്നിവരടങ്ങിയ ഒരു കോര്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. മാത്യു ഏബ്രഹാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ കണ്‍സള്‍ട്ടന്റ് ആയി ഇടവകയെ സഹായിക്കുന്നു.

ഉദ്ഘാടന ചടങ്ങിന് ആമുഖ പ്രാര്‍ത്ഥന നടത്തിയത് സഹവികാരി ആയിരുന്ന റവ. ജോര്‍ജ് വര്‍ഗീസ് ആണ്. ഇടവക സെക്രട്ടറി ഷിജി അലക്‌സ് സ്വാഗതവും ഷാനി ഏബ്രഹാം കൃതജ്ഞതയും ആശംസിച്ചു. ഇടവക വൈസ് പ്രസിഡന്റ് എന്‍.എം.ഫിലിപ്പിന്റെ പ്രാര്‍ത്ഥനയ്ക്കുശേഷം വികാരിയച്ചന്റെ ആശീര്‍വാദത്തോടെ യോഗം പര്യവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here