തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനികണ്ടെത്താനുള്ളത് 146 പേരെന്ന് സര്‍ക്കാരിന്റെ പുതിയകണക്ക്. പലകാരണങ്ങളാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 180 ആകും. വിശദവിവരങ്ങളടങ്ങിയ പട്ടിക റവന്യൂവകുപ്പ് പുറത്തിറക്കി. സര്‍ക്കാരിന്റെ കണക്കനുസരിച്ച് മരിച്ചത് 38 പേരാണ്. ഇതില്‍ 14പേരെ തിരിച്ചറിയാനുണ്ട്. മുന്‍പട്ടികകള്‍ പരിശോധിച്ച് പേരുകളിലുള്ള ആവര്‍ത്തനം ഒഴിവാക്കിയാണ് പുതിയ കണക്ക്. കാണാതായ 94 ബോട്ടുകളുടേയും ചെറുവള്ളങ്ങളുടേയും പട്ടിക പുറത്തുവിട്ടു.

ഓഖി ദുരന്തത്തില്‍ കാണാതായവരെ ക്കണ്ടത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് രാജ്ഭവന്‍ മാര്‍ച് നടത്തും.രാവിലെ പത്തിന് പാളയത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പൂവാര്‍ മുതല്‍ മാമ്പിളളി വരെയുള്ള തീരദേശങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബിഷപ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി ചര്‍ച്ച നടത്തും.മാര്‍ച്ച് കണക്കിലെടുത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here