ഹൂസ്റ്റൺ: സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ഇടവകയും  ഓൾ സെയ്‌ന്റ്‌സ് ഇടവകയും സംയുക്തമായി ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ക്രിസ്തുമസ് ആരാധന ഒരുക്കുന്നു. പരമ്പരാഗത ക്രിസ്തുമസ് ഗാനങ്ങളും തിരുപ്പിറവിയുടെ സന്ദേശവും വിവിധ ഭാഷകളിൽ അവതരിപ്പിക്കപ്പെടുന്ന ക്രിസ്തുമസ് ആരാധന ഡിസംബർ 24 നു രാത്രി 10;30 നു   605 ഡള്ളസ് അവന്യൂവിലുള്ള ഓൾ സൈന്റ്സ് എപ്പിസ്കോപ്പൽ ദേവാലയത്തിൽ (605 Dulles Ave, Stafford, TX 77477)  വച്ച് നടത്തപ്പെടും. 

ഹൂസ്റ്റണിലുള്ള എല്ലാ ഇന്ത്യൻ വംശജർക്കും അമൂല്യമായ അനുഭവം നൽകുവാൻ പര്യാപ്തമായ രീതിയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു എന്ന് റവ.ഡോ.റോയ് വര്ഗീസ് അറിയിച്ചു.

അമേരിക്കൻ  എപ്പിസ്കോപ്പൽ സഭയിലെ ടെക്സാസ്  ഭദ്രാസനത്തിന്റെ  കീ ഴിലുള്ള പ്രഥമ  ഇന്ത്യൻ ഇടവകയാണ് ഗുഡ് ഷെപ്പേർഡ് ഇന്ത്യൻ  ഇടവക.  ഇന്ത്യയിൽ സി.എസ്‌.ഐ, സി. എൻ.ഐ സഭകളുടെ സഹോദരീ സഭയും  മാർത്തോമാ സഭയുയുമായും എപ്പിസ്കോപ്പൽ പാരമ്പര്യമുള്ള മറ്റു ചില സഭകളുമായും ഐക്യ കൂട്ടായ്മയും സഹകരണവും ഉള്ള സഭയാണ് അമേരിക്കൻ എപ്പിസ്കോപ്പൽ സഭ.

ബഹു ഭാഷകളിൽ ക്രിസ്തുമസ് ആരാധനയും സന്ദേശവും നൽകുവാൻ കൈകോർത്തു വ്യത്യസ്ഥത പുലർത്തുന്ന ഇരു ഇടവകകളും ടെക്സാസ് ഭദ്രാസനത്തിന്റെ കീഴിലുള്ള ഇടവകകളാണ്. 

ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇടവകയുടെ ആരാധന ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും എല്ലാ ഞായറാഴ്ചയും രാവിലെ 8:30 നു റവ. ഡോ.റോയ് വര്ഗീസിന്റെ നേതൃത്വത്തിലും രാവിലെ 10:30 നു റവ. ഫാ. സ്റ്റീഫൻ വെയ്‌ലി യുടെ  നേതൃത്വത്തിൽ ഇംഗ്ലീഷിലും നടത്തപെടുന്നു. ഇന്ത്യയിൽ   സി.എസ്.ഐ, സി. എൻ.ഐ സഭകളുടെ ആരാധന ക്രമം ആംഗ്ലിക്കൻ സഭയുടെ ആരാധന ക്രമത്തിന്റെ മലയാള തർജ്ജിമയും എപ്പിസ്കോപ്പൽ സഭയുടെ ആരാധന ക്രമത്തിന് പൂർണ സാമ്യവുമാണ്.

ഹൂസ്റ്റൺ നഗരത്തിന്റെ എല്ലാ ദിക്കിൽനിന്നും അനായാസം എത്തിച്ചേരുവാൻ സാധിക്കുന്ന ഓൾ സെയിന്റ്സ് ഇടവക സാമൂഹ്യ സേവനത്തിലും സാംസ്‌കാരിക വൈവിധ്യ തലങ്ങളിലും വിലപ്പെട്ട സംഭാവനകൾ ചെയ്‌ത്‌ വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here