കാനഡയിലെ മാധ്യമ പ്രവര്‍ത്തകന്‍ നോബിള്‍ അഗസ്റ്റിന്‍റെ പിതാവ് എ പി അഗസ്റ്റിൻ ആലിലകുഴിയിൽ (80) നിര്യാതനായി. മുള്ളരിങ്ങാട്ടെ മുൻകാല സാമൂഹ്യ പ്രവർത്തകനായിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വർഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു. മകൻ നോബിളിന്റെ ചങ്ങനാശേരിയിലെ ഭവനത്തിൽ ബുധനാഴ്ച രാത്രിയിൽ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത് . സംസ്കാരം ഡിസംബർ 16 ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.

ഭാര്യ മേരി (ചിലവ്‌ പാറേക്കുന്നേൽ കുടുംബാംഗം)

മക്കൾ: ബേബി (പോത്താനിക്കാട്), ജാൻസി (ചെറുതോട്ടിങ്കര), ജെയ്‌സി (യു കെ), ടെസ്സി (മുള്ളരിങ്ങാട്), നോബിൾ (കാനഡ).

മരുമക്കൾ: റാണി ബേബി ( പോത്താനിക്കാട്), ലാലു മാത്യു മുണ്ടക്കൽ ( ചെറുതോട്ടിങ്കര ), ഡെന്നി പോൾ വാട്ടപ്പിള്ളിൽ (മുള്ളരിങ്ങാട്), ആഷാ നോബിൾ (കാനഡ).

പേരക്കുട്ടികൾ: ഷിന്റോ ബേബി, ഷിനോ ജേസൺ , ലാജക്സ് ലാലു, ലാൻസ് ലാലു , ഡിയോൺസ് ഡെന്നി , ഡിജെൻസ് ഡെന്നി , ലെന നോബിൾ, ലെവിൻ നോബിൾ, ലോവെൽ നോബിൾ.

LEAVE A REPLY

Please enter your comment!
Please enter your name here