ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിക്ക് നേരിട്ട് ഖത്തര്‍ എയര്‍വേയ്‌സ് ഫെബ്രുവരി 1 മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 8:15 നാണ് ഫിലഡല്‍ഫിയയില്‍ നിന്ന് ഫ്‌ളൈറ്റ് പുറപ്പെടുക. ദോഹയില്‍ വൈകിട്ട് 4:35ന് ഇറങ്ങും. വൈകിട്ട് 7:20ന് ദോഹയില്‍ നിന്ന് കൊച്ചിക്ക് പറക്കും., വെളുപ്പിന് 2:20ന് കൊച്ചിയിലെത്തും.

ഇന്ത്യന്‍ സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന പുതുവത്സര സമ്മാനമാണിത്. ഫിലഡല്‍ഫിയ, ഡെലവെയര്‍, സൗത്ത്‌ജേഴ്‌സി, മെരിലാന്റ് എന്നീ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്കും ഗുണകരമാണ് ഈ സര്‍വീസ്. ഏറെക്കാലത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഫിലഡല്‍ഫിയയില്‍ നിന്ന് നേരിട്ട് കൊച്ചിക്ക് ഫ്‌ളൈറ്റ് എന്ന കാത്തിരിപ്പ് പൂവണിയുന്നത്.

ഫിലഡല്‍ഫിയ എയര്‍പോര്‍ട് അധികൃതരുമായും, ഖത്തര്‍ എയര്‍വേസ്സുമായും ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സിലുമായും കൊച്ചി എയര്‍പോര്‍ട് അഡ്മിനിസ്‌ടേഷനുമായും നടത്തിയ നിവേദനങ്ങളാണ് ലക്ഷ്യത്തിലെത്തുന്നത്. ലേഖകര്‍ ഇക്കാര്യത്തില്‍ നിവേദനം തുടര്‍ന്നിരുന്നു. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ) നല്‍കിയ നിവേദനത്തെ മാനിച്ച് ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സിലിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികള്‍ക്ക് ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ പച്ചക്കൊടി നേടിയിരുന്നു. അമേരിക്കയിലെ മാധ്യമങ്ങളും സംഘടനകളും ഈ ലക്ഷ്യത്തിന് സഹകരിച്ചതിനാല്‍ നടപടികള്‍ തുടരാനായി. 

നേരിട്ട് കേരളത്തിലെത്താന്‍ ന്യൂയോര്‍ക് ജെ എഫ് കെ, ന്യൂവാര്‍ക്ക്, വാഷിങ്ങ്ടണ്‍ എയര്‍പോര്‍ട്ടുകളെ ആശ്രയിച്ചിêന്ന ‘ഡെലവേര്‍ വാലി മെട്രോപൊളിറ്റന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഏരിയാ’ നിവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഇതു വഴി ലഭിക്കുക. കനത്ത ടോളും, ഡ്രൈവിങ്ങും ദുഷ്കരമകയാല്‍ ഫിലഡല്‍ഫിയയില്‍ നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റിന് വലിയ പ്രസക്തിയാണുള്ളത്. ഖത്തറില്‍ കാത്തിരിപ്പു സമയം രണ്ടേ മുക്കാല്‍ മണിക്കൂറേയുള്ളൂ എന്നതാണ് മുഖ്യ സവിശേഷത. കൈçഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും ചികിത്സാര്‍ത്ഥികള്‍ക്കും അനുയോജ്യമായ സമയത്താണ് ഫ്‌ളൈറ്റ് സമയ ക്രമീകരണം എന്നതും ശ്രദ്ധാര്‍ഹമാണ്.

ഫിലഡല്‍ഫിയയിലെ മലയാളി സാമൂഹിക സംഘടനകള്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ക്ഷണിതാക്കളെയും വിശിഷ്ട വ്യക്തികളെയും കൊണ്ടു വരുന്നതിനും ഈ ഫ്‌ളൈറ്റ് സഹായകമാണ്, കൂടുതല്‍ സാമൂഹ്യ പ്രവര്‍ത്തനവേദികള്‍ സജീവമാകാന്‍ ഇതു വഴി തെളിക്കും.
ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന സര്‍വീസ് യാത്രകാരുടെ വ്യാപ്തിക്കനുസരിച്ചേ തുടര്‍ നടപടിയിലേക്കെത്തുകയുള്ളൂ എന്നതാണ് തത്കാലത്തെ ന്യൂനത.

LEAVE A REPLY

Please enter your comment!
Please enter your name here