തിരുവനന്തപുരം:സ്വന്തം വീട്ടിലെ ടെന്റിന് തീ വെച്ച ശേഷം സിപിഐ എം നേതാക്കളെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ എം എല്‍ എ ആര്‍ ശെല്‍വ്വരാജിനെയും ഗണ്‍മാനെയും പോലീസ് അറസ്റ്റ് ചെയ്തു.ശെല്‍വ്വരാജ് കൂറ് മാറി കോണ്‍ഗ്രസില്‍ ചേര്‍ന്ന സമയത്താണ് കേസ് രജിസ്ട്രര്‍ ചെയ്തത് .ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

2013 നടന്ന സംഭവത്തിലാണ് നെയ്യാറ്റിന്‍ക്കര മുന്‍ എം എല്‍ എ യും കോണ്‍ഗ്രസ് നേതാവുമായ ആര്‍ ശെല്‍വ്വരാജിനെയും ഗണ്‍മാനെയും പോലീസ് അറസ്റ്റ് ചെയ്തത്. ശെല്‍വ്വരാജിന്റെ വീടിന് മുന്നിലെ ചായപ്പ് സിപിഐ എം നേതാക്കള്‍ കത്തിച്ചു എന്നായിരുന്നു കേസ് . എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യം തെളിഞ്ഞത് .

ശെല്‍വ്വരാജിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ഗണ്‍മാനായ പ്രവീണ്‍ദാസാണ് കൃത്യം നിര്‍വഹിച്ചതെന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ശെല്‍വ്വരാജിനോടുളള വിരോധത്തിന്റെ അടിസ്ഥാനത്തില്‍ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഒരു സംഘം സിപിഐ എം പ്രവര്‍ത്തകര്‍ തന്നെ അപായപെടുത്താന്‍ വീടിന് മുന്നിലെ ചായ്പ്പ് കത്തിച്ചു എന്നായിരുന്നു ശെല്‍വ്വരാജ് ആദ്യം കൊടുത്ത മൊ!ഴി.

സംഭവം നടക്കുമ്പോള്‍ തങ്ങള്‍ വേളാകണ്ണിക്ക് പോയിരിക്കുവായിരുന്നു എന്നാണ് ശെല്‍വ്വരാജ് പോലീസ് നല്‍കിയ മൊഴി .എന്നാല്‍ ടവര്‍ ലെക്കേഷന്‍ പ്രകാരം അന്നേ ദിവസം എല്ലാവരും പാറശാലയിലെ വീട്ടില്‍ ഉണ്ടായിരുന്നതായി പോലീസിന് ബോധ്യപ്പെട്ടു. പോലീസ് തന്നെ സംശയിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ട ശെല്‍വ്വരാജ് തന്റെ ഭാര്യയുടെ അശ്രദ്ധ മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് മൊ!ഴി നല്‍കി.

അതിനാല്‍ കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കാട്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി. എന്നാല്‍ തീ പിടുത്തം ഉണ്ടാതായി കാട്ടി പാറശാല പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോണ്‍കോള്‍ പിന്തുടര്‍ന്ന് അന്വേഷിച്ച അത് ഗണ്‍മാനായ പ്രവീണ്‍ദാസ് ആണ് ഫോണ്‍ചെയ്തതെന്ന് മനസിലായി . സുഹൃത്തായ മറ്റൊരാളുടെ ഫോണില്‍ നിന്നാണെന്ന് പ്രവീണ്‍ദാസ് വിളിച്ചതെന്ന് മനസിലായതോടെ പ്രവീണ്‍ദാസും സുഹൃത്തും കുറ്റം ഏറ്റുപറഞ്ഞു.

വീടിനും ,ചായപ്പിനും തീ വെച്ച ശേഷം മുതിര്‍ന്ന സിപിഐഐം നേതാവായ ആനാവൂര്‍ നാഗപ്പന്റെ പേരിലെക്ക് അന്വേഷണം കൊണ്ട് വരുത്തിക്കാനായിരുന്നു ശെല്‍വ്വരാജിന്റെ ശ്രമമെന്ന് പ്രവീണ്‍ദാസ് മൊഴി നല്‍കി. എന്നാല്‍ ഹൈക്കോടതിയെ സമീപ്പിച്ച ശെല്‍വ്വരാജും ,പ്രവീണ്‍ദാസും മുന്‍കൂര്‍ ജാമ്യം തേടി. ഇതോടെ ഇന്നലെ തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡിവൈഎസ്പി ഡി.അശോകന്‍ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താന്‍ ക!ഴിഞ്ഞത് . കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട പ്രവീണ്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും, അന്വേഷത്തില്‍ വീ!ഴ്ച്ച വരുത്തി നിരപരാധികളെ പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയ മുന്‍ പാറശാല സി ഐ , എസ് ഐ എന്നീവര്‍ക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കാട്ടി ക്രൈംബ്രാഞ്ച് എസ് പി ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here