യുണൈറ്റഡ് നാഷന്‍സ്: ഇസ്രായേലിന്റെ തലസ്ഥാനം ടെല്‍ അവീവില്‍ നിന്നും ജെറുശലേമിലേക്ക് മാറ്റികൊണ്ട് അമേരിക്കാ നടത്തിയ ഏക പക്ഷീയ പ്രഖ്യാപനം പിന്‍ വലിക്കണമെന്നാവശ്യപ്പെട്ടു. യുനൈറ്റഡ് നാഷണ്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ 14 അംഗ രാജ്യങ്ങള്‍ ചേര്‍ന്ന കൊണ്ട് വന്ന പ്രമേയം അമേരിക്കാ വീറ്റൊ ചെയ്തു. ഡിസംബര്‍ 18 നായിരുന്നു പ്രമേയം യു എന്നില്‍ അവതരിപ്പിച്ചത്.

അമേരിക്കയുടെ പേര്‍ എടുത്ത് പറയാതെ അടുത്ത സമയത്ത് യെരുശലേമിന്റെ പദവിയെ കുറിച്ചു ഉണ്ടായ വിവാദ തീരുമാനത്തില്‍ ഉല്‍കണ്ഠ പ്രകടിപ്പിക്കുന്നതായി പ്രമേയം. ആറു വര്‍ഷത്തിന് ശേഷം ആദ്യമായാണ് യു എന്‍ പ്രമേയത്തെ അമേരിക്ക വീറ്റൊ ചെയ്യുന്നത്.

യു എന്‍ കൗണ്‍സില്‍ ഇന്ന് അപമാനമായ തീരുമാനത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് യു എസ് പ്രതിനിധി നിക്കി ഹെയ്‌ലി വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചു.

അമേരിക്കന്‍ പ്രഖ്യാപനത്തിന് ശേഷം പാലസ്റ്റീനും, ഇസ്രായേലും തമ്മിലുള്ള ബന്ധം സ്‌പോടനത്തിന്റെ വക്കിലാണെന്ന് യു എന്‍ മിഡില്‍ ഈസ്റ്റ് പീസ് എന്‍വോയ് നിക്കൊലെ മൂഡ്‌നേവ് വോട്ടെടുപ്പിന് മുമ്പ് അഭിപ്രായപ്പെട്ടു. ടെല്‍ അവീവില്‍ നിന്നും ജെറുശലേമിലേക്ക് യു എസ് എംബസി മാറുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ട്രംമ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here