ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ‘എക്‌സലന്‍സ് ഇന്‍ ബിസിനസ്’ അവാര്‍ഡിന് പ്രമുഖ അമേരിക്കന്‍ മലയാളി വ്യവസായി തോമസ് ജോര്‍ജ് മൊട്ടയ്ക്കല്‍ അര്‍ഹനായി.

ഡിസംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30ന് വൈറ്റ്‌പ്ലെയിന്‍സിലുള്ള കോള്‍ അമി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പ്രൗഢ ഗംഭീര ചടങ്ങില്‍, വൈസ്‌മെന്‍ ക്ലബ്ബിന്റെ യു.എസ്.ഏരിയാ പ്രസിഡന്റ് ടിബോര്‍ ഫോകി അവാര്‍ഡ് സമ്മാനിക്കുന്നതാണ്.

തോമര്‍ഗ്രൂപ്പിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുടെ 20-ാം വാര്‍ഷികം കഴിഞ്ഞ ആഴ്ചയാണ് വിപുലമായ പരിപാടികളോടെ ന്യൂജേഴ്‌സിയില്‍ വച്ച് ആഘോഷിച്ചത്. 20-ാം വാര്‍ഷികം ആഘോഷിക്കുന്ന തോമര്‍ ഗ്രൂപ്പിന് ഇരട്ടി മധുരം നല്‍കുന്നതാണ് വൈസ്‌മെന്‍ ക്ലബ്ബിന്റെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എന്ന് വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല പറഞ്ഞു. ബിസിനസ് തിരക്കുകള്‍ക്കിടയിലും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും തോമസ് മൊട്ടയ്ക്കല്‍ വ്യാപൃതനാണ്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ കൂടിയായ തോമസ് മൊട്ടയ്ക്കല്‍, അടുത്ത വര്‍ഷം ന്യൂജേഴ്‌സിയില്‍ വച്ച് നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാറാമത് രാജ്യാന്തര കണ്‍വന്‍ഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരുന്നു.

തോമര്‍ കണ്‍സ്ട്രക്ഷനില്‍ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. സ്വന്തം നാടിനോടും സഹോദരങ്ങളോടും തോമസ് മൊട്ടയ്ക്കലിനുളള സ്‌നേഹവും, സാമൂഹിക പ്രതിബദ്ധതയുമാണ് ഇതിലൂടെ വെളിവാക്കുന്നതെന്ന് സെലബ്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഷോളികുമ്പിളുവേലി അഭിപ്രായപ്പെട്ടു. ചെറിയ തോതില്‍ ആരംഭിച്ച തോമര്‍ഗ്രൂപ്പിനെ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ അമ്പത് മില്ല്യന്റെ ബിസിനസുള്ള കമ്പനിയാക്കി വളര്‍ത്തിയത് തോമസ് മൊട്ടയ്ക്കലിന്റെ കഠിനാദ്ധ്വാനവും, അര്‍പ്പണബോധവും, തൊഴിലാളികളോടുള്ള നല്ല സമീപനവും കൊണ്ടാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.

പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോഷി തെള്ളിയാങ്കല്‍, സെക്രട്ടറി എഡ്വിന്‍ കാത്തി, ട്രഷറര്‍ ഷാജി സഖറിയ, ഷൈജു കളത്തില്‍, ജിം ജോര്‍ജ്, റോയി മാണി, ജോസ് മലയില്‍, ബെന്നി മുട്ടപ്പള്ളി, ജോസ് ഞാറകുന്നേല്‍, കെ.കെ.ജോണ്‍സന്‍, ഷിനു ജോസഫ്, സ്വപ്‌ന മലയില്‍, മിനി മുട്ടപ്പള്ളി, ലിസാ ജോളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും ചാരിറ്റി ഡിന്നറും, അവാര്‍ഡ് ദാന ചടങ്ങും ഡിസംബര്‍ 30-ാം തീയ്യതി ശനിയാഴ്ച 5.30ന് വൈറ്റ് പ്ലെയിന്‍സിലുള്ള ‘കോള്‍ അമി’ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതാണ്. ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയ ഗാനമേളയും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. ചാരിറ്റി ഡിന്നറില്‍ നിന്ന് മിച്ചം ലഭിക്കുന്ന പണം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ ഉള്‍പ്പെടെ, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസഫ് കാഞ്ഞമല: 917 596 2119
venve: Kol Ami Congregation
252 Soundview Ave
White Plains
NY-10606
Date: 30th December 2017(saturday 5:30pm)

LEAVE A REPLY

Please enter your comment!
Please enter your name here