കോട്ടയം. പെന്തെക്കോസ്ത് സഭാ ലോകത്ത് അര നൂറ്റാണ്ട കാലത്തെ മികച്ച മാധ്യമ പ്രവര്‍ത്തനത്തെ മാനിച്ച് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്‌റ്റേറ്റ് കൗണ്‍സിലിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം ഗുഡ് ന്യൂസ് ചീഫ് എഡിറ്റര്‍ ബ്രദര്‍ സി.വി.മാത്യുവിന് നല്‍കി. ഡിസംബര്‍ 10ന് കോട്ടയത്ത് നടന്ന സംസ്ഥാന കണ്‍വന്‍ഷന് സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസും ട്രഷറാര്‍ ബ്രദര്‍ ജോയ് താനുവേലിലും ചേര്‍ന്ന് പുരസ്‌കാരം നല്‍കി. സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍ പ്രശസ്തിപത്രം വായിച്ചു.

‘ഗുഡ്‌ന്യൂസ്’ വാരികയുടെ സ്ഥാപകരിലൊരാളും, ചീഫ് എഡിറ്ററും, മികച്ച ഗ്രന്ഥകാരനുമായ ചീരകത്ത് വര്‍ക്കി മാത്യു എന്ന സി.വി.മാത്യു കേരള ക്രൈസ്തവ പത്ര പ്രവര്‍ത്തകരുടെ ഇടയില്‍ അഗ്രഗണ്യനായി നിലകൊള്ളുന്നു. 1978 ല്‍ ഗുഡ്‌ന്യൂസ് ആരംഭിക്കുന്നതിന് മുന്‍പ് ‘ഇന്ത്യ എവരി ഹോം ക്രൂസേഡ്’, എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഐപിസി യുടെ വിവിധ മേഖലകളില്‍ നിര്‍ണ്ണായക പങ്കാളിത്വം വഹിച്ചു. സഭയുടെ ജനറല്‍-സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം ‘യുവജനകാഹളം’, പിവൈവിഎ സില്‍വര്‍ ജൂബിലി സുവനീയര്‍ എന്നിവയുടെ എഡിറ്റര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ‘വിശുദ്ധ നാട്ടിലേക്ക് ഒരു യാത്ര’ എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയാണ്.

Media Chairman, IPC State Convention 2017

LEAVE A REPLY

Please enter your comment!
Please enter your name here